എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

ഭാഷാ ക്ലബ് 2023 24 അധ്യയന വർഷത്തെ ഭാഷാ ക്ലബ്ബിൻ്റെ വിവിധ പ്രവർത്തനങ്ങൾ മലയാള ക്ലബ്ബുമായി ബന്ധപ്പെട്ട്നവംബർ 1 കേരളപ്പിറവി വളരെ വിപുലമായി സ്കൂളിൽ കൊണ്ടാടി .കേരളത്തിന്റെ എല്ലാ ജില്ലകളും കുട്ടികൾക്ക് ഒറ്റനോട്ടത്തിൽ പരിചയപ്പെടാം എന്ന പ്രവർത്തനമായിരുന്നു പ്രധാനമായും സംഘടിപ്പിച്ചത്.  അസംബ്ലിയിൽവെച്ച് ഓരോ കുട്ടികളും ഓരോ ജില്ലകളായും ആ ജില്ലയിലെ പ്രത്യേകതകൾ നിരത്തിയും കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ഇതിലൂടെ എല്ലാ കുട്ടികൾക്കും ജില്ലകളെ ഒറ്റനോട്ടത്തിൽ അറിയാനും ഓരോ ജില്ലയിലും പ്രത്യേകതകൾ തിരിച്ചറിയാനും സഹായിച്ചു. കൂടാതെ കർഷകദിനവും വളരെ വിപുലമായി ഭാഷാക്ലബ് അവതരിപ്പിച്ചു .കുട്ടികൾ നമ്മുടെ പ്രദേശത്തെ മുതിർന്ന കർഷകനെ അസംബ്ലിയിൽ വെച്ച് ആദരിച്ചു .കൂടാതെ കുട്ടി കർഷകരെ എല്ലാവരെയും അസംബ്ലിയിൽ അഭിനന്ദിച്ചു .അവരുടെ കൃഷിയെ കുറിച്ച് അവർ പറയുകയും ചെയ്തു.


അറബി ക്ലബ് 2023 24 അധ്യയന വർഷത്തെ അറബിക് ക്ലബ്ബിൻ്റെഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്. അറബി അസംബ്ലി മാസത്തിലൊരു ദിവസം സ്കൂളിൽ നടത്തിവരുന്നു. അറബി ഭാഷയിൽ എല്ലാ കുട്ടികൾക്കും പ്രാവീണ്യം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിവരുന്നത് .ആയതിനാൽ എല്ലാ കുട്ടികൾക്കും അറബി ഭാഷ പരിചിതമാണ്. കൂടാതെ അറബി പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ഒരു ക്ലബ്ബ് രൂപീകരിക്കുകയും അതിൽ അറബി പദകേളികൾ ,വാക്യനിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ആഴ്ചയിൽ ഒരുദിവസം നടത്താറുണ്ട്. അറബി ഗാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളെ അറബി ഗാന പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു.

ഹിന്ദി ക്ലബ്ബ്

2023 24 വർഷത്തെ ഉപ്പട എൻഎസ്എസ് യുപി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി വാരാഘോഷം നടത്തുകയുണ്ടായി. ഹിന്ദി അസംബ്ലി നടത്തി. പോസ്റ്റർ നിർമിച്ച് കുട്ടികളും അധ്യാപകരും പോസ്റ്ററിൽ അവരവരുടെ പേരുകളും ,പ്രസിദ്ധരായ ആളുകളുടെ പേരുകളും ഹിന്ദിയിൽ എഴുതി. പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കോമ്പറ്റീഷൻ നടത്തുകയും, സബ്ജില്ലാതലത്തിൽ കുട്ടികളെ ക്വിസ് കോമ്പറ്റീഷൻ പങ്കെടുപ്പിക്കുകയും ചെയ്തു.


ഇംഗ്ലീഷ് ക്ലബ് 2023 24 അധ്യയന വർഷത്തെ ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾതാഴെപ്പറയുന്നവയാണ് .മാസത്തിൽ രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി സ്കൂളിൽ നടത്തിവരുന്നു .ഇതിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ സഹായിക്കുന്നുണ്ട്. പ്രസ്തുത ദിവസത്തെ അസംബ്ലിയിൽ എല്ലാ നിർദ്ദേശങ്ങളും എല്ലാ പ്രവർത്തനങ്ങളും ഇംഗ്ലീഷിൽ തന്നെയാണ് നടത്തുന്നത് .കൂടാതെ ക്ലബ്ബിലെ അംഗങ്ങൾ ഇംഗ്ലീഷിൽ കഥ പറയൽ ,ചോദ്യനിർമ്മാണം,വായനാ മത്സരം തുടങ്ങിയവ നടത്തിവരുന്നു.ഈ വർഷം അതിഗംഭീരമായി ഇംഗ്ലീഷ് ക്ലബ്ബിൻറെ വക ഇംഗ്ലീഷ് ഫസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി .വൈകുന്നേരം 5 മണി വരെയായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിയത്. മോണോ ആക്ട്.സ്കിറ്റ്, കൊറിയോഗ്രാഫി ,സ്റ്റോറി ടെല്ലിങ് ,പദനിർമ്മാണം തുടങ്ങി ഒട്ടേറെ പ്രോഗ്രാം സംഘടിപ്പിച്ചു .