ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം-ലേഖനം
രോഗപ്രതിരോധം
മനുഷ്യ ശരീരം ഒരു അത്ഭുത പ്രതിഭാസം ആണ്. ചുറ്റുപാടുകളോട് ബുദ്ധി പൂർവ്വം പ്രതികരിച്ചു സ്വയം തിരുത്തലുകൾ വരുത്തി മുന്നേറാൻ പ്രാപ്തിയുള്ള ഒരു ജൈവ സംവിധാനം ആണ് മനുഷ്യ ശരീരം. ശാരീരികവും മാനസികവുമായ ശത്രുക്കളെയും രോഗങ്ങളെയും തുരത്തുന്നതിനുള്ള ഒരു ബ്രഹത് സംവിധാനവും മനുഷ്യ ശരീരത്തിൽ ഉണ്ട്. രോഗ പ്രതിരോധ സംവിധാനങ്ങൾ എന്നു നാം ഇതിനെ പൊതുവിൽ വിളിക്കുന്നു. ഈ പ്രതിരോധ സംവിധാനം ആണ് മനുഷ്യന്റെ ആയുസ് ഒരു പരിധി വരെ നിലനിർത്തുന്നത്. രോഗം വന്നിട്ട് ചികിത്സക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ഈ ചൊല്ല് വളരെ പ്രസിദ്ധം ആണല്ലോ. രോഗം ഇല്ലാത്ത അവസ്ഥ കൈവരിക്കുവാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരു അളവ് വരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നമ്മുടെ നാടിനു അഴകും ആരോഗ്യവും കൈ വരിക്കാൻ ഇത് തന്നെയാണ് പറ്റിയ വഴി. മനുഷ്യ ശരീരത്തിൽ രോഗ പ്രതിരോധം കൂട്ടാൻ പോഷകങ്ങൾ നിറഞ്ഞ ആഹാരം, വ്യക്തി ശുചിത്വം എന്നിവ സഹായിക്കുന്നു. രോഗം ഇല്ലാത്ത അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്ക് വഹിക്കുന്നതു പരിസര ശുചിത്വം ആണ്. നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുകയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ ചുറ്റുപാടുകൾ ആണ്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |