ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്‌കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്‌കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.