അഹങ്കാരിയായ കാക്ക
പണ്ട് ഗോവിന്ദൻ എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു . അയാൾക്ക് ഒരു കാക്ക ഉണ്ടായിരുന്നു .അയാൾ എന്നും ആ കാക്കക്ക് ആഹാരം കൊടുക്കുമായിരുന്നു . എന്നും സ്വാദിഷ്ടമായ ഭക്ഷനം < കഴിച്ച കാക്ക തടിച്ചു് ഉരുണ്ടു . തന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും കുറിച്ചു് കാക്ക മറ്റു പക്ഷികളോട് പൊങ്ങച്ചം പറയാൻ തുടങ്ങി. ഒരു ദിവസം അയൽ ഗ്രാമത്തിൽ നിന്നും കുറെ അരയന്നങ്ങൾ അവിടെ എത്തി .അരയന്നങ്ങളുടെ സൗന്ദര്യത്തെ കുറിച്ചു് ഗോവിന്ദൻ പുകഴ്ത്തി പറഞ്ഞു . എന്നാൽ ഇതു കാക്കക്ക് സഹിച്ചില്ല .കാക്ക ഗോവിന്ദന്റെ കണ്ണിനു ഒരു കൊത്തു കൊടുത്തു . പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി എന്ന് മനസ്സിലാക്കിയ ഗോവിന്ദൻ കാക്കയെ അടിച്ചോടിച്ചു .കാക്ക ജീവനും കൊണ്ട് രക്ഷപെട്ടു. വിശപ്പും ദാഹവും സഹിക്കാൻ വൈയ്യാതെ തനിക്ക് പറ്റിയ അമളി ഓർത്തു സങ്കടപ്പെട്ടു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|