ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം.

രോഗപ്രതിരോധം.


ഒരു മനസോടെ പൊരുതിടാം,

ഒരുമയോടെ നാടിനെ രക്ഷിക്കാം.

നിയമങ്ങൾ പാലിച്ച് ശരീരത്തെ രക്ഷിക്കാം,

ലംഘിക്കരുതേ നീ നിയമ വ്യവസ്ഥയെ ,

പുറത്തിറങ്ങുന്നത് കുറച്ച് നാൾ കഴിയട്ടെ,

പാർക്കിൽ പോകുന്നത് കുറച്ച് നാൾ കഴിയട്ടെ,

നിന്റെ ശരീരത്തെ സംരക്ഷിക്കുവാൻ,

ഒന്നിച്ചു കൂടുന്നതും ഒത്തു സംസാരിക്കുന്നതും,

കുറേ നാൾ കൂടെ കഴിയട്ടെ,

രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തോടു പ്രാർത്ഥിച്ചീടാം,

ദിനംപ്രതി മറന്നു പോകാതെ,

കൈകൾ സോപ്പുപയോഗിച്ച് കഴുകീടാം,

മറന്നു പോകാതെ മാസ്ക് ധരിച്ചിടാം,

അണിഞ്ഞൊരുങ്ങുന്നതിന് മുമ്പായി,

മുഖമൊന്ന് സോപ്പുപയോഗിച്ച് കഴുകീടാം,

കൊറോണ എന്ന രോഗത്തെ തടയാൻ,

ഈശീലങ്ങൾ പാലിച്ചീടാം,

ഈ രോഗത്തെ കണ്ടു ഭയപ്പെട്ടു പോകാതെ,

ശരീരത്തെ വൃത്തിയാക്കുന്ന പോൽ,

നിന്റെ മനസ്സിനെ ധൈര്യപ്പെടുത്തുക

ജെമി സാം.
5 ഗവ. എൽ പി എസ് കാഞ്ഞിക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത