എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/വീഥി

Schoolwiki സംരംഭത്തിൽ നിന്ന്
വീഥി

നാലു വർഷത്തെ ഉറക്കത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കൊണ്ടിരിക്കുന്ന എന്റെ കൂടപ്പിറപ്പുകളെയാണ് . ഞാൻ ഉദ്ദേശിച്ചത് മനുഷ്യരെ തന്നെ . എന്റെ വർഗത്തിനിതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ എനിക്ക് വലിയൊരു പരിശോധന തന്നെ വേണ്ടി വന്നു . ഇത്രയും വര്ഷം കോമയിലായിരുന്നു . അന്നത്തെ ആ അപകടം എന്റെ നാലു വര്ഷം കവർന്നെടുത്തു . ഇത്രയും കാലം എന്ത് സംഭവിച്ചു . എത്ര മാറ്റം വന്നു . ..


അന്നത്തെ വീട്ടിലല്ല ഇന്നെന്റെ താമസം . മഹാരാഷ്ട്രയിലെ ഒരു ജില്ലയിലാണ് . ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണ് . ചൈന യിൽ ഉദ്ഭവിച്ച കൊറോണ ആണ് ഈ മഹാമാരി പരത്തുന്നതെന്നു അറിയാൻ കഴിഞ്ഞു . ഇപ്പോൾ എനിക്ക് മെല്ലെ ഭേദമായി വരുന്നു . ആ അപകടം 4 വർഷത്തിന് ശേഷം എന്റെ ജീവിതം തിരിച്ചു തന്നെങ്കിൽ ചികിത്സ തേടാൻ കഴിയാത്ത എത്രയോ പേർ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു വീഴുന്നു . ഇന്നിവിടെ മഹാരാഷ്ട്രയിൽ മരിച്ചത് 34 പേരാണ് . കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി വീണപ്പോൾ പഴയ കാലങ്ങളിലെ മണ്ണിന്റെ മണം ഇവിടുത്തെ കാറ്റിനും ഉണ്ടെന്നു തോന്നി . അന്നത്തെ പ്രകൃതി , വായു , വെള്ളം ഇവയെല്ലാം എത്രയോ മാറി മറിഞ്ഞിരിക്കുന്നു . വെറും നാല് വര്ഷം കൊണ്ട് . ഇന്നിവിടെ ഉയരുന്നത് മരണത്തിന്റെ ഗന്ധമാണ് . വീശുന്നത് ഭീതിയുടെ കാറ്റാണ്. കോമയിലായതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ ഞാനിപ്പോൾ നല്ലവനാണ് .. രോഗം തീ പോലെ പടർന്നു പിടിക്കുന്ന ഈ സിറ്റിയിൽ , കഴിഞ്ഞ ദിവസം നടന്ന കാര്യം ഓർത്തു വേദനിക്കാനല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയുന്നില്ല . ഉറക്കമുണർന്ന എനിക്ക് ഉറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തെ കാണാൻ വയ്യ ………!!! സർക്കാരിന്റെ ലോക്ക് ഡൗൺ ഇൽ ഞാൻ സന്തോഷവാനാണ് . പക്ഷെ അതു ജനങ്ങൾ അനുസരിച്ചാലാണ് ഉണർന്ന്‌ ഉന്മാദത്തോടെയുള്ള ഒരു ലോകത്തെ എനിക്ക് കാണാൻ കഴിയു . ഇന്നലെ ഒരു ന്യൂസ് കണ്ടു " മത്തൻ ഇല കഴിക്കു കൊറോണ അകറ്റൂ" ഇതു പോലെയുള്ള ഫേക്ക് ന്യൂസ് കളെ വിശ്വസിക്കാതിരിക്കുന്നതും ഒരു രോഗപ്രതിരോധമാണ് .

എന്റെ ഭൂമിയിൽ വീണ്ടും ഉന്മേഷത്തിന്റെ പ്രകാശം കടന്നു വരണം . ഉത്സാഹത്തിന്റെ കാറ്റു വീശണം …….. ലോകത്തെ ഓരോ വീധികളിലും ശ്വസിക്കാൻ, കരുത്തിന്റെ വായു വേണം


STAY HOME STAY SAFE

ശിവകീർത്തി ജയകുമാർ
10 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ