സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ഓഫീസ്‌  മുറി , ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി ലാപ്‌ടോപ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അദ്ധ്യാപകർക്കും  പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്.കുട്ടികൾക്കു ഉച്ചഭക്ഷണം കഴിക്കാൻ സുരക്ഷിതമായ മെസ് ഹാൾ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവ സ്കൂളിന്റെ സ്ഥലപരിമിതി മൂലം പ്രത്യേകം തയാറാക്കിയിട്ടില്ല. സ്കൂളിൽ പാചകപ്പുര  നിർമിച്ചിട്ടുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .അതുപോലെ തന്നെ ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗ് പച്ചക്കറി കൃഷിയും സ്കൂളിൽ നടത്തുന്നുണ്ട് .