ഈ ഭൂമി എത്ര മനോഹരി.
അഴകുള്ള പൂക്കളും ഒഴുകുന്ന നദികളും.
തലയുയർത്തി നിൽക്കുന്ന മലകളും,
തിലകക്കുറിയായി മരങ്ങളും.
നീലാകാശവും നീലത്തടാകങ്ങളും,
ആർത്തിരമ്പുന്ന കടലുകളും.
പച്ചപ്പരവതാനി വിരിച്ച പുൽമേടും,
പച്ചപ്പട്ടണിഞ്ഞ നെൽപ്പാടങ്ങളും.
പാറിനടക്കും കിളികളും,തിരുവനന്തപുരം
പാട്ട്പാടും പൂങ്കുയിലും.
പൂക്കളിൽനിന്ന് തേൻനുകരും പൂമ്പാറ്റയും,
പീലിവിരിച്ച് നൃത്തംചെയ്യും കേകിയും.
എത്ര മനോഹരമാണീ ഭൂമി!