ഗോ കൊറോണ ഗോ

ഒന്നായ് നമുക്ക് നേരിടാം
ഒറ്റക്കെട്ടായ്‌ നിന്നിടാം
കൈകൾ നന്നായ്‌ കഴുകിടാം
വീടിനുള്ളിൽ നിന്നിടാം
സുരക്ഷിതരായി നേരിടാം
മുഖാവരണം അണിഞ്ഞിടാം
കൈകൾ പൊത്തി ചുമച്ചിടാം
തമ്മിൽ അകലം പാലിക്കാം
ജാഗ്രതയോടെ പേടിക്കാതെ
ഒറ്റക്കെട്ടായ് നിന്നിടാം
ഒന്നായ് നമുക്ക് നിന്നിടാം
മാലാഖമാർക്കായ് പ്രാർത്ഥിക്കാം
ഒന്നായ് നമുക്ക്‌ നേരിടാം
ഈ ഭീകരൻ "കൊറോണയെ"

അഖിൽറാം എ
3 A ജി.എം.എൽ.പി.എസ്, ഒടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത