ജീവൻ നിലനിൽക്കും നമ്മുടെ പരിസ്ഥിതി
ഇന്നു വെറും പഴങ്കഥകൾ മാത്രം
സ്വന്തം സുഖത്തിനു പിന്നാലെ പോയിടും
മാനവരാശിക്കിതെന്തു പ്രശ്നം
പെറ്റമ്മയെപ്പോലെ നമ്മെ ശുശ്രുഷിക്കും
പോറ്റമ്മ തന്നെയാണീ പരിസ്ഥിതി
അമ്മയുടെ ജീവൻ നിലയ്ക്കുന്ന
കാൽവയ്പ്പിന് നാം തന്നെ രൂപം കൊടുക്കുന്നുവോ??
ആരാണ് കാരണം, എന്താണ് കാരണം
ഭൂമിയിൽ വസിക്കുന്ന മനുഷ്യർ തന്നെ
പുഴകളും തോടും വയലുകളും
ഇന്ന് ഓർമകളിൽ മാത്രം ഒതുങ്ങിടവേ
സ്വന്തം ജീവിതം നശിപ്പിക്കുവാനായി
നാം തന്നെ എല്ലാം ഒരുക്കിടുന്നു
ജീവന്റെ വായുവും ഇന്ന് അശുദ്ധമായ്
നാളത്തെ തലമുറയ്ക്കെന്തു ബാക്കി??
നാം തന്നെ നാം തന്നെ നാം തന്നെ കാരണം
അമ്മയാം ഈ ജീവൻ നശിച്ചിടുവാൻ
ഇനിയുള്ള ജീവിതം നമ്മുടെ
ഭൂമിയെ സംരക്ഷിക്കുന്നതിനായ് മാറ്റു
ശുദ്ധവും ഭംഗിയും ആരോഗ്യവുമുള്ള
നാളെയുടെ കേരളം വാർത്തെടുക്കു
ആരോഗ്യമുള്ള പുതിയ തലമുറ
പരിസ്ഥിതി എന്തന്നറിഞ്ഞിടട്ടെ..