ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കറുകപ്പിള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കറുകപ്പിള്ളി

ചരിത്രം

എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കറുകപ്പിള്ളി .കോലഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും 5k.m അകലത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

തിരുവിതാംകൂറിന്റെ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസമേഖലയ് ക്ക് പ്രാധാന്യം കൊടുക്കുകയും വിവിധ ദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടലെടുക്കുകയും ചെയ് തു .

ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള,

കരിപ്പാൽ പരേതനായ വർക്കി, എടവക്കാട്ട് പരേതനായ മാത്യു, കുന്നേൽ പരേതനായ യോയാക്കി, പരത്തപ്പിള്ളി പരേതനായ മാണി, കറുകപ്പിള്ളി വാര്യം പരേതനായ കുട്ടൻ വാര്യർ, വട്ടവേലി മനക്കൽ പരേതനായ വലിയ തിരുമേനി എന്നിവരുടെ നേതൃ ത്വത്തിൽ കുടിപ്പള്ളിക്കൂടങ്ങൾ തുടങ്ങാൻ ഇടയായി. കരിപ്പാൽ പറമ്പിൽ വച്ചു കെട്ടിയ കെട്ടിടത്തിലായി രുന്നു ആദ്യമായി പള്ളിക്കൂടം തുടങ്ങിയത്.തുടർന്ന് സ് കൂളിന്റെ ആവശ്യം ശക്തമായ പ്പോൾ നാട്ടിലെ ജന്മിയായിരുന്നു കറുകപ്പിള്ളി വാര്യം കൃഷ്ണവാര്യർ സ് കൂ ൾ തുടങ്ങാൻ തയ്യാറാ വുകയും ചെയ് തു . അതിന്റെ അടിസ്ഥാനത്തിൽ മണൽക്കാട്ട് ഇസഹാക്ക് കുരുവിള ദാനമായി നൽകിയ 30 സെന്റ് സ്ഥലത്ത് (ഇപ്പോൾ ഗ്രൗണ്ട്) ജനപങ്കാളിത്ത ത്തോടെ മുളയും വാലും മറ്റും ഉപയോഗിച്ച് കിഴക്കു പടിഞ്ഞാറായി കെട്ടിടം പണിയുകയും അവിടെ മൂന്നു ക്ലാസുകൾ ആരംഭിക്കുകയും ചെയ് തു . 1920 ൽ അതിന് ശ്രീ ലക്ഷ് മീവിലാസം എൽ.പി. സ് കൂ ൾ എന്ന് നാമകരണം നടത്തുകയും ചെയ്തു.സർക്കാർ സഹായത്തോടെ പണിത പുതിയ കെട്ടിടത്തിൽ 1950 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു.1980 ൽ ഈ സ് കൂ ളിനെ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും അന്നത്തെ മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ ഉദ് ഘാടനം ചെയ്യുകയുംചെയ്തു. അങ്ങനെ ഈ നാടിന്റെ കെടാവിളക്കായി ഈ സരസ്വതി ക്ഷേത്രം ആയിരങ്ങൾക്കറിവുപകർന്ന് ഇന്നു പ്രശോഭിതയായി നിൽക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • റേഷൻകട
  • അംഗൻവാടി
  • ഹെൽത്ത് സെന്റർ
  • ജി യു പി എസ് കറുകപ്പിള്ളി
  • ഗ്രാമീണ വായനശാല

ആരാധനാലയങ്ങൾ

  • സെന്റ് ജോർജ് യാക്കോബിറ്റ് സിയറിയൻ ചർച്
  • നാരമംഗലം ക്ഷേത്രം
  • അൻപമാറ്റത്തിൽ ക്ഷേത്രം