എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ചിരാത് 2024

പുത്തൻതലമുറക്ക് വെളിച്ചമേകുന്നതിനുവേണ്ടി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ക്ഷയരോഗ ബോധവൽക്കരണ പദ്ധതിയാണ് ചിരാത് 2024.ഇതിന്റെ ആദ്യനടപടി എറണാകുളം വിദ്യാഭ്യാസജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളെയും ക്ഷയരോഗത്തെക്കുറിച്ചും രോഗപ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അധ്യാപകർ മുഖേന അവബോധമുള്ളവരാക്കുക എന്നതാണ്.ഇതിനായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകുകയുണ്ടായി.ഈ സ്കൂളിലെ ജീവശാസ്ത്രം അധ്യാപികമാരായ ബീന പി എസ്,സിനിമോൾ സി എസ് എന്നിവർക്കാണ് പരിശീലനം ലഭിച്ചത്.ആരോഗ്യ വകുപ്പു നൽകിയ വീഡിയോ പ്രസന്റേഷനുകൾ ഉപയോഗിച്ച് ഹൈസ്‍കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി.മൂന്നാംഘട്ടമെന്നനിലയിൽ ക്ഷയരോഗ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് കുട്ടികൾക്ക് ലഭിച്ച അറിവുകൾ അവരുടെ കലാവാസനക്കനുസൃതമായി പോസ്റ്റർ രൂപത്തിലേക്ക് മാറ്റുകയും അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു പോസ്റ്റർ ജില്ലാതല മൽസരത്തിനായി അയക്കുകയും ചെയ്യുകയുണ്ടായി.

ക്ലാസെടുക്കുന്ന അധ്യാപിക ബീന പി എസ്
ബോധവൽക്കരണ ക്ലാസ്
വീഡിയോ പ്രസന്റേഷൻ
വീഡിയോ പ്രസന്റേഷൻ
പോസ്റ്റർ