ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

നവീകരിച്ച IT ലാബ് ഉദ്ഘാടനം

ഹെഡ് മാസ്റ്റർ ശ്രീ. ചെല്ലപ്പൻ അവർകളുടെ ഓർമക്കായ് അദ്ദേഹത്തിന്റെ മകളും മുൻ ഹെഡ് മിസ്ട്രസുമായിരുന്ന ശ്രീമതി. റീന. C. O കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. കുട്ടികൾക്ക് യഥേഷ്ടം പഠനത്തിൽ കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കാനും പരിശീലിക്കാനും കഴിയും.

ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു.....

നവീകരിച്ച കമ്പ്യൂട്ടർ ലാബ്
നവീകരിച്ച കമ്പ്യൂട്ടർ ലാബ്

വർണ്ണക്കൂടാരം

നമ്മുടെ പ്രീ പ്രൈമറി ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്..... ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്ന നമ്മുടെ മക്കളും പ്രീ പ്രൈമറി തലം മുതൽ തന്നെ മികച്ച ഭൗതിക സാഹചര്യങ്ങളുടെ പിൻബലത്തിൽ ഉയർന്നു വരണം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു എന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.... അതെ ഈ കരുതലിൽ നമ്മുടെ മക്കളും ആത്മാഭിമാനത്തോടെ വളരട്ടെ.... നമ്മുടെ വിദ്യാലയത്തിൽ വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ. വി. ശശി അവർകൾ നിർവഹിച്ചു....

വർണ്ണക്കൂടാരം ഉദ്ഘാടനം
വർണ്ണക്കൂടാരം ഉദ്ഘാടനം

ഒന്നാം ക്ലാസ്സിൽ ഒന്നാന്തരം വായന....

പുസ്തകം വായിക്കുമ്പോഴും പേരിനു നേരെ ഓരോ നക്ഷത്രം മിന്നും ക്ലാസ്സ്‌ ലൈബ്രറി പ്രവർത്തനം"ഒന്നാം ക്ലാസ്സിൽ" ഇത്ര നല്ലരീതിയിൽ സാധിക്കുമോ എന്ന് അതിശയിപ്പിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഞങ്ങളുടെ മക്കളുടേത്.അവർ ഇതുവരെ പന്ത്രണ്ടോളം പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞു.പുസ്തകം വായിച്ച് വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ അയക്കുന്നു .കഥ ക്ലാസ്സിൽ വന്ന് കൂട്ടുകാരോടും ടീച്ചറിനോടും പങ്കുവെക്കുന്നു.പുതിയതായി പരിചയപ്പെട്ട പദങ്ങൾ പദശേഖരണ ബുക്കിൽ രേഖപ്പെടുത്തുന്നു.കഥയിലെ ആശയം ചിത്രങ്ങളിലൂടെ .

ഒന്നാം ക്ലാസിൽ ഒന്നാം തരം വായന
ഒന്നാം ക്ലാസിൽ ഒന്നാം തരം വായന