പരിസ്ഥിതി പരിസ്ഥിതി

  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു പരിസ്ഥിതി ബോധത്തിൽ കേരളജനത വളരെ മുമ്പിലാണ് .സമദാനി വിദ്യാഭ്യാസത്തിലൂടെയാണ് മലയാളികൾക്ക് ഈ നേട്ടം കൈവരിക്കാനായത് .മുൻപ്  ഇ വിടെ നടന്ന സൈലന്റ് വാലി സംരക്ഷണസംരംഭമാണ് ബഹുജന പരിസ്ഥിതി ബോധവൽക്കരണത്തിന് അടിത്തറയിട്ടത് എന്ന് പറയാം.
 പരിസ്ഥിതി സംബന്ധമായ ബോധമാണ് ഏതൊരുജനതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിന് ഊർജം നൽകുന്നത്.പ്രകൃതി എന്ന പ്രതിഭാസത്തിന്ന്റെ വിവിധ വശ ങ്ങളെപ്പറ്റിയും അതിൽ മനുഷ്യന്റെ ഇടപെടലുണ്ടാക്കുന്ന വിശുദ്ധിയെപ്പറ്റിയും അറിവുണ്ടാകും എന്നതാണ് പരിസ്ഥിതി ബോധം.മനുഷ്യൻ ഭൂമുഖത്തു നിലനിൽക്കാനും ചുറ്റുമുള്ള ജൈവമണ്ഡലത്തെ നിലനിർത്താനും ഇന്ന് ഈ അറിവ് അനിവാര്യമാകുന്നു.
       പരിസ്ഥിതി തത്ത്വത്തിൽ സാക്ഷരതാ നേടിയ സംസ്ഥാനം ആണെങ്കിലും കേരളമേ അറിവിന്റെ പ്രയോഗത്തിൽ കുറ്റകരമായ വീഴ്ചകൾ നാം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു നമ്മുടെ വനഭൂമിയുടെ തുടരെ തുടരെയുള്ള ശോഷണം ഇതിന്റെ പ്രത്യക്ഷമായ സാക്ഷ്യപത്രം .
  വാൻ തോതിലുള്ള മരം മുറിക്കൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു മഴക്കാലത്ത് വേരുകളുടെ സംരക്ഷണം ഇല്ലാതെ വരുന്നത് മണ്ണൊലിപ്പിന് കാരണമാകുന്നു.ഒരേ സമയം തന്നെ വരൾച്ചയും വെള്ളപ്പൊക്കത്തിന്റെയും കെടുതികൾ അനുഭവിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.

മണ്ണ് നേരിടുന്ന മറ്റൊരു ദൂഷണമാണ് പ്ലാസ്റ്റിക്.മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നു ബോധപൂർവം പരിസ്ഥിതിയെ ചൂഷണം ചെയുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ.വിവേകബുദ്ധി ഉണ്ട് എന്നവകാശപ്പെടുന്നമനുഷ്യ സമൂഹമേ ചൂഷണം തടയുന്നതിൽ അന്ധത നടിക്കുകയും ചെയ്യുന്നു,

       അപർണ കെ എ 
     സ്റ്റാൻഡേർഡ് പത്തു എ