എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക
ആധുനിക യുഗത്തിൽ വായനാശീലത്തിൻെ പ്രാധാന്യം
"അറിവ് അഗ്നിയാണ് ജനിക്കുമ്പോൾ തുടങ്ങി മരിക്കുമ്പോൾ വരെ
സമ്പാദിക്കുന്നു എന്നാണ് അറിവ് ഈ അറിവിന്റെ ഖനികൾ ആണ് ഓരോ പുസ്തകവും
നല്ല പുസ്തകങ്ങളുടെ വായന ഒരുവനെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് യഥാർത്ഥ വെളിച്ചത്തിലേക്ക് നയിക്കുന്നു " കോവിഡ് nineteen അതിൻറെ സകല ആർദ്ര ഭാവങ്ങളുമായി ലോക ജനതയ്ക്കുമേൽ വ്യാപിക്കുന്ന സമയം മരണഭീതിയുടെ മുന്നറിയിപ്പുമായി നേരിടുമ്പോൾ ഭയചകിതരായി നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന മാനവരാശി വെറുതെ വീട്ടിൽ ഇരിക്കുന്ന ഈ അവസരത്തിൽ നമുക്ക് കുറെയൊക്കെ അറിവ് ആർജ്ജിക്കുവാൻ സാധിക്കും .
ലോകം വികസനത്തിന് പാതയിലാണ് അനുനിമിഷം വികസനത്തിൽ നിന്ന് വികസനത്തിലേക്ക് കുതിക്കുന്നു ഈ വികസനത്തിന് ചിലർ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് എന്നാൽ ചിലരെങ്കിലും കളയുന്നതും ആയ സർവ്വപ്രധാനമായ ഗുണമാണ് വായനാശീലം വായനകൾ മനുഷ്യനെ വളർത്താനും തളർത്താനും കഴിയും. അറിവ് അഗ്നിയാണ് അഗ്നി എല്ലാത്തിനെയും ശോധന ചെയ്യുന്നത് പോലെ അറിവ് മനുഷ്യനെ ശോധന ചെയ്യുന്നു. പുസ്തകങ്ങൾക്ക് ഗുരുക്കൻമാരുടെ സ്ഥാനമുണ്ട് നല്ല വായനശീലം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യായാമം വായനശീലം ബുദ്ധിക്ക് ഉണർവും നൽകാൻ
മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്ന അപകടങ്ങളിൽ സഹായവും ശക്തിയും ആകുവാനും പരിഹാരം കണ്ടെത്തുവാനും വായനാശീലം സഹായിക്കും ലേണിങ് ആൻഡ് റീഡിങ് പ്രയോജനപ്പെടുത്തുവാൻ യുവതലമുറയ്ക്ക് കഴിയണം. വിലപിടിപ്പുള്ള രത്നത്തെ കാൾ ഉപരിയാണ് ഗ്രന്ഥങ്ങൾ അനേകം രത്നനങ്ങൾ കുമിഞ്ഞുകൂടിയ കമ്പനികളാണ് ഓരോ ഗ്രന്ഥശാലകളും പങ്കു വയ്ക്കപ്പെടുന്ന മഹത്തായ സ്ഥലമാണ് ഗ്രന്ഥശാല നല്ല പുസ്തകങ്ങളെയും അവയുടെ അക്ഷരങ്ങളെയും അക്ഷരങ്ങൾ ജനിക്കുന്ന അനശ്വരവും അക്ഷയമായ അറിവാകുന്നു അഗ്നിയും തിരിച്ചറിയുവാൻ ആധുനിക തലമുറയ്ക്ക് ആകണം പല മഹത് വ്യക്തികളും വിജയം കൈവരിച്ചത് വായനയിലൂടെയാണ്. ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിനും. ജീവിതം എന്ന പുസ്തകത്തിൽ ചില പേജുകൾ മോശം ആയിരിക്കാം എന്ന് വെച്ച് വായന നിർത്തരുത് വായിച്ചു കൊണ്ടിരിക്കുകയാണ് ചിലപ്പോൾ നമുക്ക് സന്തോഷം നൽകിയേക്കും
"വായിച്ചു വളരുക .................
ചിന്തിച്ചു വിവേകം നേടുക"
അലിഷാ ജോബി 9 B SSHS Pottankad