ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രധാന്യമുണ്ട് . ശുചിത്വത്തിൻ്റെ ബാലപാഠങ്ങൾ നമ്മൾ പഠിച്ചു തുടങ്ങുന്നത് നമ്മുടെ വീടുകളിൽ നിന്നു തന്നെയാണ് .ശുചിത്വം രണ്ടു തരത്തിലുണ്ട് ഒന്ന് വ്യക്തി ശുചിത്വം മറ്റേത് പരിസ് ശുചിത്വം. കുട്ടികൾ ശുചിത്വത്തെക്കുറിച്ച് വളരെയധികം ബോധവൽ മാരായിരിക്കണം. രാവിലെ ഉണരുബോഴും രാത്രി ഉറങ്ങുന്നതിനും മുൻപും പല്ലുകൾ വൃത്തിയാക്കുക രാവിലേയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക , ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകുക ,അലകി അയൺ ചെയ്ത വസ്ത്രങ്ങൾ ധരിക്കുക , ഇതെല്ലാം വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാക്കിയാൽ പരിസര ശുചിത്വവും നമുക്ക് ജീവിതത്തിൻ്റെ ഭാഗമാക്കാൻ കഴിയും. നാം വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുകെ, മലിനജലം കെട്ടി കെടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നു കയറുന്ന കാടുകൾ വെട്ടി തെളിക്കാൻ ശ്രദ്ധിക്കുക, കിണറുകൾ വലയിട്ട് മൂടുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാം. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ പാലിച്ചേ മതിയാവൂ .നമ്മൾ നമ്മുടെ മനസ്സും ശരീരവും ഒരു പോലെ സൂക്ഷിക്കണം. നമ്മൾ ശുചിത്വം പാലിച്ചാൽ കഴിവതും രോഗങ്ങൾ പിടിക്കുന്നത് നമുക്ക് തടയാൻ സാധിക്കും

അക്ഷയ ആർ എസ്,
5എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം