സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സിദ്ദിഖാബാദ്

പ്രമാണം:സിദ്ദിഖാബാദ് മസ്ജിദ്.jpg
സിദ്ദിഖാബാദ് മസ്ജിദ്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് സിദ്ദിഖാബാദ്.

ഭൂമിശാസ്ത്രപരമായി മാട്ടൂൽ ഒരു ഉപദ്വീപാണ്. അറബിക്കടലിൽ ലയിക്കുന്നതിനു മുൻപായി വളപട്ടണം പുഴയും കുപ്പം പുഴയും ചേർന്ന് ഒരു അഴിമുഖം രൂപപ്പെടുന്നുണ്ട്. ഇതിന്റെ വടക്ക് ഭാഗത്തായാണ് മാട്ടൂലിന്റെ സ്ഥാനം. ഈ സവിശേഷ ഭൂപ്രകൃതി മാട്ടൂലിനെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തുന്നു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ ഭൂമിശാസ്ത്ര അതിരുകൾ. മാട്ടുലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളർപട്ടണം പുഴയിൽ ദ്വീപായി കാണുന്ന തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും മാട്ടുൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. പഴയങ്ങാടിയിൽ നിന്നും 23 കിലോമീറ്റർ തെക്ക് ഭാഗത്താണ് സിദ്ദിഖാബാദ് ഗ്രാമം.സിദ്ദിഖാബാദ് മസ്ജിദാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.