വി.എം.യുപി.എസ്.കല്ലേക്കാട്/എന്റെ ഗ്രാമം
കല്ലേക്കാട്
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് കല്ലേക്കാട് .
ശാന്തതയോടും സമാധാനത്തോടെയും വസിക്കുന്ന വിവിധ ആരാധനാലയങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് കല്ലേക്കാട് . പാറകളും കുന്നുകളും ഉള്ളതുകൊണ്ടാവണം ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന പേര് വന്നതെന്ന് പഴമക്കാർ ഓർമ്മിക്കുന്നു .
ഈ പ്രദേശത്തിന്റെ വടക്കേ അതിരായി നിലകൊള്ളുന്ന നിളയും കിഴക്കേ അതിർത്തിയിലെ കുറിച്ചിമലയും പ്രശസ്തമാണ് .
പൊതുസ്ഥാപനങ്ങൾ
- വി .എം. യു .പി .സ്കൂൾ ,കല്ലേക്കാട്
- പോസ്റ്റ് ഓഫീസ്
- ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട്
- രാജീവ്ഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കല്ലേക്കാട്
- കാനറാ ബാങ്ക്
- ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
- ശ്രീ വേലൻകുട്ടി മാസ്റ്റർ 1970, 1980 കാലഘട്ടത്തിൽ പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. പാലക്കാട് ജില്ലയിലെ കർഷകരുടെ സംഘടനയായ ദേശീയ കർഷക സമാജത്തിലൂടെ യാണ് ശ്രി വേലൻ കുട്ടി മാസ്റ്റർ പൊതു പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ശ്രി ഒ രാജഗോപാലിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭാരതീയ ജനസംഘത്തിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജന സംഘത്തിൻ്റെ ജില്ലാ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് ജനതാ പാർട്ടിയിലും ജില്ലയുടെ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാരതിയ ജനതാ പാർട്ടി രൂപീകൃതമായപ്പോൾ പോഷക സംഘടനയായ കർഷക മോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

