ജി എൽ പി എസ് ചുളിക്ക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് ചുളിക്ക

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചുളിക്ക.ചുളിക്കയിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. ഇവിടെ ചെറിയ തോതിൽ പച്ചക്കറി കൃഷിയുമുണ്ട്. ചുളിക്കയിലുള്ള ഭൂരിഭാഗം തൊഴിലാളികളും തേയില തോട്ടങ്ങളിൽ ജോലിചെയ്യുന്നു.നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി എന്നിവയാണ് അടുത്തുള്ള പ്രദേശങ്ങൾ.

ഭൂമിശാസ്ത്രം

പ്രകൃതിരമണീയമായ പ്രദേശമാണ് ചുളിക്ക.കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും ഇവിടുത്തെ ആകർഷണീയത വർധിപ്പിക്കുന്നു. കാണാം. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്.ഇവിടുത്തെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുന്നതിനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എൽ പി എസ് ചുളിക്ക

ചിത്രശാല