ഗവ. എൽ.പി .സ്കൂൾ , മാട്ടറ/എന്റെ ഗ്രാമം
മാട്ടറ

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് മാട്ടറ.
കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു അംഗൻവാടിയും ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്.
