സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടവനക്കാട്

st.ambrose church

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ മനോഹരമായ ഒരു ഗ്രാമമാണ് എടവനക്കാട് .

ചരിത്രം

ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് എടവനക്കാട് . ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്.

വൈപ്പിന്റെ ഹൃദയം എന്നാണ് "എടവനക്കാട്" അറിയപ്പെടുന്നത്. വൈപ്പിൻ ദ്വീപിലെ ഏറ്റവും ചെറിയ ഗ്രാമമാണിത്.

നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു.

ജീവിതോപാധി

ente gramam
  • പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
  • കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു
  • കയറു നിർമ്മാണവും ഇവിടെ നിലനിന്നിരുന്നു.
ആരാധനലായങ്ങൾ

ഇവിടുത്തെ ഒരു പ്രധാന ആരാധാനാലയമാണ് സെ. ആമ്പ്രോസ് ചർച്ച്. ഇത് ഇന്ത്യയിലെ തന്നെ ആകെ ഒരെ ഒരു സെന്റ്.അമ്പ്രോസിന്റെ പേരിലുള്ള പള്ളിയാണെന്ന് കണക്കാക്കപ്പെടുന്നു. എടവനകാട് വടക്ക് ഭാഗത്ത്‌ മുസ്ലിം ജുമാ മസ്ജിദും ഭഗവതി അമ്പലവും മത മൂല്യം ഉയ്ര്ടിപിടിച്ചു കൊണ്ട് നിലകൊള്ളുന്നു .എടവനക്കാട് കാരുടെ പരസ്പര മത സേഹം എടുത്തു പറയേണ്ട ഒന്നാണ്.

Iqbal memorial library

വൈപ്പിൻ കരയിലെ പഴക്കം ചെന്ന ഗ്രന്ഥശാലകളിലൊന്നായ ഇക്ബാൽ സ്മാരക വായനശാല 9-ാം വാർഡിൽ അണിയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. ഗ്രന്ഥശാല സംഘത്തിന്റെ ബി ഗ്രേഡ് ഗ്രാന്റിന് അർഹത നേടിയ ഈ ഗ്രന്ഥശാല ഏറെ കാലം എടവനക്കാട് ഗ്രാമത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു.