വുഹാനിൽനിന്നെത്തിയ ഒരു കൊച്ചുസംഘം
നാടാകെ ഓടിനടന്നു, ഓട്ടം കണ്ട ലോകം
കിടുകിടാ വിറച്ചു സമ്പന്ന രാജ്യങ്ങളെല്ലാം
ദരിദ്രമാക്കി. ലോകം ആ സംഘത്തിന്
കൊറോണയെലന്നൊരു പേരിട്ടു ചെല്ലപ്പേരായ്
കൊവിഡെന്നും വിളിച്ചു ദെെവത്തിൻ്റെ സ്വന്തം
നാട്ടുലും വന്നുവാ കൊച്ചുസംഘം
മാസ്കും സാനിറ്റെെസറും ആയുധമാക്കി നാം
സ്കൂളും മാളും ഓഫീസും അടച്ച് വീട്ടിലിരുന്നു.
നിരത്തുലോ വണ്ടിയിറക്കാനും പാടില്ല
കൊറോണക്കണ്ണികൾ അറുത്തുമാറ്റാനായ്
നമ്മൾ ഒന്നിച്ചു പറഞ്ഞു
Break the Chain
വടിപിടിച്ചുനിന്ന ടീച്ചറേയും മുഖ്യനേയും
പോലീസുകാരെയും നഴ്സുമാരെയും
കണ്ടു ഭയന്നു കൊറോണ
ഒന്നിച്ചു തുരത്താം നമുക്കീ മഹാമാരിയേയും