ഗവ. എച്ച്.എസ്. ഇടക്കൊച്ചി/ലിറ്റിൽകൈറ്റ്സ്/2021-24
2022 മാർച്ച് മാസം 19 ന് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് അഞ്ചാമത്തെ ബാച്ചിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. ബാച്ച് 2021-2024 എന്നാണ് അറിയപ്പെടുന്നത്.
കൈറ്റ് മാസ്റ്റർമാരായി ശ്രീമതി സജിത മോൾ കെ.എൻ., ശ്രീമതി രമ്യ എസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രതിനിധികളായി ദേവനന്ദ കെ.എസ്., ആൻറണി സന്തോഷ് എന്നിവർക്ക് ചുമതല നൽകി. ബുധനാഴ്ച തോറും പതിവ് പരിശീലന ക്ലാസുകൾ നൽകി വരുന്നു.വൈകുന്നേരം 4 മണി മുതൽ 5 മണി വരെയാണ് പരിശീലന ക്ലാസുകൾ നൽകുന്നത്.
ബാച്ചിലെ അംഗങ്ങൾ
- ജസ്ലിൻ പി.ജെ
- മേഘപ്രസാദ്
- മുഹമ്മദ് സമ്റൂദ് എൻ.എസ്.
- ആഷ്നമോൾ എൻ.എസ്.
- കാശിനാഥ് വി.എസ്.
- അംഗന സിജു
- അനീറ്റ ഷിബു
- അവന്തിക സജിത്ത്
- അക്ഷയ എൻ.ഡി.
- റിസ്മോൻ സി.ജെ.
- വിനീത് പി.എസ്.
- നവനീത് വി.ആർ.
- ആൻറണി സന്തോഷ് എം.എസ്.
- ഹെമില റോസ്
- എബിൻ ജൂഡ് പി.ജി.
- ഡാൽവിൻ ആൻറണി
- നിസ വി.എം.
- സാമുവൽ റിബല്ലോ
- ആൻറണി ഗ്യാൽവിൻ പി.എസ്
- അർച്ചന അനീഷ്
- മുഹമ്മദ് ഷഫാസ് എൻ.എസ്.
- ഡിഷോൺ എ.എ.
- നേഹയുക്ത എം.ബി.
- ദേവനന്ദ കെ.എസ്.
- സ്റ്റീവ് ജോൺ സിക്കേര
- അർജുൻപി.വി.
- വൈശാഖ് പി.വി.
- ജൂഡ് ഫെബിൻ
- ആദർശ് എൻ.എ.
- ഫലകം:ലിറ്റിൽ കൈറ്റ് 2021-24 ബാച്ച്
2021-24 ബാച്ച് ഏകദിന പരിശീലന ക്യാമ്പ്
ലിറ്റിൽ കൈറ്റ് 2021-24 ബാച്ചിന്റെ ഏകദിന പരിശീലന ക്യാമ്പ് 1/8/2023 ന് ഹൈസ്കൂൾ വിഭാഗം IT ലാബിൽ വച്ച് നടന്നു. ക്യാമ്പ് ഉദ്ഘാടനം ശ്രീമതി പ്രീത സി.( പ്രധാന അധ്യാപിക) നിർവഹിച്ചു.
ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായ ശ്രീമതി. സജിത മോൾ കെ.എൻ., ശ്രീമതി രമ്യ.എസ്.എന്നിവരാണ് ക്ലാസ് നയിച്ചത്.
കുട്ടികളെ ആദ്യം രസകരമായ മഞ്ഞുരുക്കൽ പ്രവർത്തനങ്ങളിലൂടെ ക്ലാസിലേക്ക് കൊണ്ടുവന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ് ക്ലബ് വഴി കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളെപ്പറ്റിയും അവ കൊണ്ടുള്ള പ്രയോജനങ്ങളെപ്പറ്റിയും കുട്ടികൾക്ക് മനസിലാക്കാൻ അവസരം നൽകി.
പിന്നീട് കുട്ടികൾക്ക് അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. മുഴുവൻ ബാച്ച് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.