ഗാന്ധിജയന്തി 2023
ദൃശ്യരൂപം
ഒക്ടോബർ 3-ാം തീയ്യതി ഈ വർഷത്തെ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി നീരജ് സന്തോഷ് ഗാന്ധിജയന്തി സന്ദേശം മൽകി. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി അവതരണവും 'ഗാന്ധി എന്ന മനുഷ്യൻ' എന്ന നാടക അവതരണവും ഉണ്ടായിരുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം,കൊളാഷ് നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.