സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ഒക്ടോബർ ആറിനു മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം തൽസമയം സംപ്രേക്ഷണം ചെയ്തു. കേരളപോലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയെക്കുറിച്ച് എ എസ് ഐ ശ്രീ അനിൽകുമാർ വിശദീകരിച്ചു. അധ്യാപകർ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവർ മനുഷ്യചങ്ങല തീർക്കുകയും ലഹരി വിരൂദ്ധ പ്രതിജ്ഞ എടുത്തു.ജനമൈത്രി പോലീസിന്റെ ലഹരിവിരുദ്ധ നാടകം തീക്കളി സ്കൂളിൽ അവതരിപ്പിച്ചു. നവംബർ ഒന്നിന് വിവിധ സ്ഥലങ്ങളിൽ റാലിയും മൈം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.