25041സ്കൂൾ വിക്കി പരിചയപ്പെടുത്തൽ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ വർഷത്തെ ഒരു പ്രവർത്തനമായി ഞങ്ങൾ തിരഞ്ഞെടുത്തത് സ്കൂൾ വിക്കി ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പരിചയപ്പെടുത്തുക എന്നതായിരുന്നു .ഇതിനായി പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഞങളുടെ വിദ്യാലയത്തിന്റെ സ്കൂൾ വിക്കി പേജിന്റെ ക്വു ആർ കോഡുകളും കോഡ് ജനറേറ്റർ ഉപയോഗിച്ചു ഉണ്ടാക്കി .തുടർന്ന് എല്ലാ ക്ലാസ്സുകളിലും എങ്ങനെ ക്വു ആർ കോഡു സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്തു സ്കൂൾ വിക്കി പേജിലേക്ക് പ്രവേശിക്കാം എന്ന് വിശദീകരിച്ചു .തുടർന്ന് കോഡിന്റെ ഒരു പോസ്റ്റർ നിർമ്മിച്ച് സ്കൂളിന്റെ വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിലേക്കും അയച്ചു .പിനീട് നടന്ന അമ്മമാരുടെ യോഗത്തിലും ഇത് വിശദീകരിച്ചു .