25041അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ
ഒരു കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവളുടെ അമ്മയാണ് .ഈ തിരിച്ചറിവാണ് ഈ വിദ്യാലയത്തിൽ അമ്മമാർക്കൊരു സൈബർ സെക്യൂരിറ്റി ക്ലാസുകൾ നൽകാൻ തീരുമാനിച്ചത് .കുട്ടികളുടെ മൊബൈൽ ഉപയാഗവും തെറ്റായ മാര്ഗങ്ങളിലേക്കു പോകാനുള്ള സാധ്യതകളും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ടെസ്സ പ്രസാദ് ,അമോലിക മണി എന്നിവരാണ് ക്ളാസ്സിനു നേതൃത്വം നൽകിയത് .വ്യാജ സന്ദേശം എങ്ങനെ തിരിച്ചറിയും എന്നും തെറ്റായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാതിരിക്കാൻ ശ്രമിക്കണമെന്നും അവർ ഉദാഹരണ സഹിതം വിശദീകരിച്ചു .മൊബൈലിന്റെ ഉപയോഗത്തിന്റെ സമയപരിധി തിരിച്ചറിയുന്ന രീതി സുധ ടീച്ചർ വിശദീകരിച്ചു .മൈ ആക്ടിവിറ്റി പരിശോധിക്കുന്നതിലൂടെ എന്തെല്ലാം മൊബൈലിൽ കണ്ടു എന്ന് മനിസ്സിലാക്കുന്ന രീതിയും ടീച്ചർ വിശദീകരിച്ചു .ഏതെല്ലാല് അമ്മമാർക്ക് പുതിയ അറിവായിരുന്നു .ഇത്തരം അറിവുകൾ തങ്ങൾക്കു വളരെ ഉപകാരപ്രദമാണെന്നു അമ്മമാർ അഭിപ്രായപ്പെട്ടു