ഭയാനകമാകും മഹാമാരിയായ് വന്ന്
നെഞ്ച് തകർക്കും ഭയങ്കരനെ
ജന്മം കൊടുത്തവനെത്തന്നെ
ആദ്യം തകർത്ത കോവിഡ് എന്ന ഭീകരനെ
കുട്ടികൾ ഞങ്ങൾ നിങ്ങൾക്കൊപ്പം
ഒത്തൊരുമിച്ച് തുരത്തീടാം
നമുക്കു കൂട്ടായ് ഡോക്ടേഴ്സും മുഖ്യനും
പോലീസുകാരാം മാമൻമാരും
അവരുടെ വാക്കുകൾ കേൾക്കുകമാത്രമാണ്
ഇന്നീ പ്രശ്നത്തിന് പരിഹാരമാകുന്നതും.
ഓർക്കുക ചെറുതല്ല ഈവിപത്ത്
നാടിനായ് നമുക്ക് ഒന്നിച്ച് നിന്നിടാം
ഓടുക ഓടുക ഓടുക കൊറോണേ നീ
ഞങ്ങൾ ഒന്നായതറിഞ്ഞില്ലേ നീ?