എന്തെന്നറിയില്ല ക്ഷണികമായ് വന്നു
എൻ മനോഗൃഹത്തിലേക്കൊരതിഥി
എൻ ദീർഘവീക്ഷണത്തിനർഥമായ് -
വന്നിതാ എന്നെത്തേടി എവിടെനിന്നോ
എന്നോടൊന്നിച്ചിരുന്നു,പറഞ്ഞുതന്നു
ജീവിതത്തിൻ അർത്ഥമേകും പാഠങ്ങൾ .
എൻകൂടെ വന്നു എൻകൈകൾ കോർത്തു
വന്നപ്പോൾ ,എൻ മനസ്സിലെ രോമാഞ്ചം
എൻ വീട്ടിൽ പണ്ടുനാൾ വന്ന അതിഥികൾ
വിട്ടുപോയ് എന്നെ എന്നെന്നേക്കുമായ്
ഞാൻ മാത്രമായ് , ഗതിയില്ലാ ഭ്രാന്തനെപ്പോലെ
പുതുതായി വന്നെത്തിയീയതിഥി
സാന്ത്വനസ്പർശത്തിൻ സ്നേഹാതിഥി .
എൻ ജീവിത പാതയോരത്തു
എൻ ശിഥിലമാം വർത്തമാനകാലത്തു
ഓർത്തില്ല ഞാനപ്പോൾ എന്നെത്തന്നെ
വന്നെന്നെ കൂട്ടികൊണ്ടുപോയ് ,
വിദൂരതകളിലേക്ക് ക്ഷണനേരത്തിൽ
ഒറ്റനിമിഷം നിന്നുഞാൻ വിഷാദനായ്
ആശ്വാസമായ് , സാന്ത്വനസ്പർശമായ്
മാറി എൻ മനസിന്റെ ഏകാന്തത ......