Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലോകത്തെ ഏറ്റവും വലിയ യൂണിഫോഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡസ് അസോസിയേഷൻ. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ സന്നദ്ധസേവന സംഘത്തിന് രൂപം നൽകിയത്. ഇന്ത്യയിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഇതിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ കേരള വിദ്യാഭ്യസ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നമ്മുടെ സംസ്ഥാനത്ത് സംഘടന പ്രവർത്തിക്കുന്നത്. കുട്ടനാട് ജില്ലാ അസോസിയേഷന്റെ കീഴിലാണ് നമ്മുടെ സ്മകൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്.