കേരളത്തെ കുലുക്കിയ പ്രളയ ദുരന്തം
മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതയുടെ പ്രത്യാക്രമണമാണ് 2018.ലും 2019.ലും സംഭവിച്ച കേരള വെള്ളപ്പൊക്ക ദുരന്തം .തെക്കു പടിഞ്ഞാറൻ മേഖലകളിൽ പെയ്ത അതിശക്തമായ മഴയാണ് കേരളത്തെ പിടിച്ചു കുലുക്കിയ മഹാ ദുരന്തമായി മാറിയത് .ഈ പ്രളയ ദുരന്തത്തിന്റെ പൂർണ ഉത്തരവാദി മനുഷ്യൻ തന്നെയാണ് .കുന്നുകളും മലകളും ഇടിച്ചു നിരത്തി കാടുകളും മേടുകളും വെട്ടി മാറ്റി നമ്മുടെ കൊച്ചു കേരളത്തെ കോൺഗ്രീറ്റ് തൂണുകൾ കൊണ്ട് കെട്ടിപ്പൊക്കി ഈ വെട്ടി നിരത്തലുകൾ മൂലവും ഇടിച്ചു നിരത്തലുകൾ മൂലവും അതിശക്തമായ മഴകൾ പെയ്യ്തപ്പോൾ അത്
ഉരുൾപൊട്ടലുകൾ ആയി മാറി.ഇതു മൂലം കേരളത്തിലെ 47.ഓളം ഡാമുകൾ തുറന്നു വിടേണ്ട സാഹചര്യമുണ്ടായി .ഈ ഡാമുകളിൽ നിന്ന് വന്ന വെള്ളവും മഴക്കെടുതിയും മൂലം കേരളത്തിൽ വൻ നാശ നഷ്ട്ടങ്ങൾ ഉണ്ടാവുകയും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ട്ടം ഉണ്ടാവുകയും ചെയ്‌തു.അതുപോലെ തന്നെ നമ്മൾ ദിവസേന പുറത്തേക്കു വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മഴകൾ പെയ്ത് എല്ലാം കടലിലേക്ക് ഇറങ്ങി .എന്നാൽ പ്രകൃതിയുടെ അത്ഭുതമെന്ന് പറയട്ടെ മനുഷ്യൻ കടലിനു കൊടുത്ത മാലിന്യക്കൂമ്പാരം ഈ പ്രളയത്തോടെ കടൽ തിരികെ മനുഷ്യന് തന്നെ കൈമാറി .2018.ലും 2019.ലും ഉണ്ടായ പ്രളയത്തിൽ അനേകം മനുഷ്യർ മരണപ്പെടുകയുണ്ടായി .ലക്ഷകണക്കിന് ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കുകയുണ്ടായി . ഇതു പോലുള്ള പ്രകൃതി ദുരന്തം നമുക്ക് ഇനി വരാതിരിക്കണമെങ്കിൽ നമ്മൾ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം .പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കുകയും കുന്നുകളും മലകളും ഇടിച്ചു നിരത്താതെ ഇരിക്കുകയും ചെയ്യാം .നമ്മുടെ ഒത്തൊരുമയാണ് നമ്മുടെ വിജയം ......ഈ ഒത്തൊരുമ കൊണ്ട് 2018. ലെയും 2019.ലെയും പ്രളയത്തെ അതിജീവിച്ചു നമ്മൾ 2020.ലേക്ക് ചുവടു വച്ചു എന്നാൽ 2020.ഉം നമുക്ക് ആശ്വസിക്കാൻ പറ്റാവുന്ന വർഷമല്ല കേരളത്തിനെ മാത്രമല്ല ലോക രാജ്യങ്ങളെ മൊത്തത്തിൽ ബാധിച്ച ഒരു മഹാമാരി ഉടലെടുത്തു ..കൊറോണ വൈറസ് അഥവാ കോവിഡ് - 19. ഇതു മൂലം ലക്ഷകണക്കിന് ആളുകൾ ഇതിനോടകം മരണപ്പെടുകയുണ്ടായി .എന്നാൽ 2018. ലെയും 2019.ലെയും പ്രളയത്തെ ഒത്തൊരുമയിലൂടെ നമ്മൾ പിടിച്ചു നിർത്തിയതുപോലെ 2020.ലെ മഹാമാരിയെയും നമ്മൾ പിടിച്ചു കെട്ടും .അതിനു വേണ്ടി പരസ്പരം അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും ഈ മഹാമാരിയെ നമുക്ക് നേരിടാം ..................
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|