വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്/2023-24
2023-24ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത മേളയിലെ മികവ്
സ്കൂൾ തല ഗണിത മേളയിൽ ഹൈസ്കൂൾ തലത്തിൽ നമ്പർ ചാർട്ടിൽ 8 B യിലെ അശ്വിന് ഒന്നാം സ്ഥാനം ലഭിച്ചു. ജ്യോമട്രിക്കൽ ചാർട്ടിന് 8 B യിലെ തന്നെ രോഹിത്തും വർക്കിങ് മോഡലിന് 8Aയിലെ അനിൽ കുമാറും സ്റ്റിൽ മോഡലിന് 9B യിലെ ആദിനാരായണനും ഒന്നാം സമ്മാനം നേടി. യുപി വിഭാഗത്തിൽ പസിൽസിന് 5 ഇയിലെ രുദ്രാഞ്ചന ഒന്നാമതായി. നമ്പർ ചാർട്ട് 5 ബി യിലെ അദ്വൈത് എ എസ് ഉം ജോമട്രിക്കൽ ചാർട്ടിൽ ഏഴ് ഏയിലെ ഇജാസും മോഡലിൽ 7c യിലെ ആരോൺ മാത്യുവു ഫസ്റ്റ് നേടി.
സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി.
ഗണിത പഠനോത്സവം
യു പി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ ആവിഷ്ക്കാർ അഫിയാന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠന ശാക്തീകരണ പരിപാടിയായ മേൻമ ജനുവരി ഫെബ്രുവരി മാസങ്ങളിലെ പാഠഭാഗങ്ങളിലെ പഠന ഉദ്ദേശ്യങ്ങൾ എല്ലാ കുട്ടികൾക്കും നേടുന്നതിനുള്ള ഒരു പ്രവർത്തന പാക്കേജ് ആണ് ഈ പരിപാടിയുടെ ഭാഗമായി രൂപീകരിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജിച്ച നേട്ടങ്ങൾ പ്രകടിപ്പിക്കാൻ സ്കൂൾതലത്തിൽ ഗണിത പഠനോത്സവം നടത്തുകയുണ്ടായി. ആറാം ക്ലാസ് വിദ്യാർത്ഥികൾ ഗണിത പഠനോത്സവവുമായി ബന്ധപ്പെട്ട് ഗണിത നിഘണ്ടു തയ്യാറാക്കുകയുണ്ടായി.