ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കുട്ടിയും കൊറോണയും

കുട്ടിയും കൊറോണയും
" ഒരുപാട് പേരുടെ ജീവൻ എടുത്തിട്ടും ഒരുപാട് രാജ്യങ്ങൾ പാടെ തകർന്നിട്ടും പകയോടെ കലിപ്പോടെ എന്തിനീ ക്രൂരത പഠനങ്ങൾ പരീക്ഷകൾ പലതും മുടങ്ങി ഉത്സവവും ഉല്ലാസ ങ്ങളും ഇല്ലാതെയായി കളിയും ചിരിയും മറഞ്ഞുപോയി അന്ന് അന്ന് ജോലിയെടുത്ത് അന്നം കഴിച്ചവർ നെഞ്ചിൽ കൈ വെച്ച് ശപിച്ചു നിന്നെ എന്തിനീ ക്രൂരത ഞങ്ങളോട്. " കുഞ്ഞേ നിന്നോളം സങ്കടം ഉണ്ടെന്ന് ഉള്ളിലും കുഞ്ഞുങ്ങൾ പലരും പിടയുന്നത് കാണുമ്പോൾ ദുഷ്ടരാം ചിലരുടെ ചെയ്തികൾ കാരണം പാവങ്ങൾ പലരും വീണു മരിക്കുമ്പോൾ കുഞ്ഞേ നീ ശുചിത്വവും അകലവും പാലിക്കു അല്ലാതെ മറ്റൊന്നില്ല മാർഗ്ഗം.
ഹസ്ന ഫാത്തിമ
3A ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം