Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജാവലിൻ ദിനാചരണം നടത്തി.

 

2021 ആഗസ്റ്റ് 7 ടോക്കിയോ ഒളിംപിൿസിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്ത്യയ്‍ക്കായി സ്വർണ്ണം നേടിയതിന്റെ ഓർമ്മയ്‍ക്കായി ആഗസ്റ്റ് 7 ദേശിയ ജാവലിൻദിനമായി ആഘോഷിക്കാൻ ഇന്ത്യൻ അത്‍ലറ്റിൿസ് ഫെഡറേഷൻ തീരുമാനിച്ചത്. ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന നേട്ടമാണ് ടോക്കിയോയിൽ അന്ന് പിറന്നത്. ഒളിംപിക്സ് സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാന പാനിപത്ത് സ്വദേശിയായനീരജ് അത്‍ലറ്റിൿസിൽ ഇന്ത്യയുടെ ആദ്യ ഒളിംപിക് സ്വർണ്ണം സ്വന്തമാക്കിയത്. രാജ്യത്ത് ജാവലിൻ ത്രോയുടെ പ്രചാരത്തിനായിട്ടാണ് ജാവലിൻ ദിനാചരണം നടത്തുന്നത് . നമ്മുടെ വിദ്യാലയത്തിൽ ഈ ദിനത്തിൽ ജാവലിൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

സെക്കന്റ് റണ്ണർ അപ്പ്

 

എക‍്സൈസ് വിമുക്തി - മൊബൈൽ ഗെയിമുകൾക്കെതിരെ, മയക്കുമരുന്നുകൾക്കെതിരെ, ദുശ്ശീലങ്ങൾക്കെതിരെ പുത്തൻചിറ കിഷോ‍ർ ബാഡ്മിന്റൺ അക്കാദമിയും പുത്തൻചിറ ജി വി എച്ച് എസും മാള എൿസൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തുന്ന മൂന്നാമത് വിമുക്തി ബാഡ്മിന്റൺ ടൂർണമെന്റിൽ സെക്കന്റ് റണ്ണർ അപ്പ് ആയി മാറി നമ്മുടെ വിദ്യാലയം. ഭരത്ശങ്കർ, കൃതിക്ക് ആർ കൃഷ്‍ണ, ഇസ നിസാർ തുടങ്ങിയ വിദ്യാർത്ഥികളാണ് ഈ നേട്ടത്തിലേയ്‍ക്ക് നയിച്ചത്.

നിയ ജില്ലാ ടീമിലേയ്ക്ക്

 

നിയ സലീഷ് (10 D) തൃശൂർ ജില്ലാ ഗേൾസ് ഫ‍ുഡ്ബോൾ ടീമിലേയ്ക്ക് സെലക്ഷൻ നേടിയിരിക്കുന്നു.

വിദ്യാലയത്തിന് അഭിമാനനേട്ടം സമ്മാനിച്ച കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങൾ



ഖോ - ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പനങ്ങാടിന് പൊൻതൂവൽ

 

കോഴിക്കോട് നടക്കുന്ന ഖോ - ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാലയത്തിലെ നാല് മിടുക്കൻമാർ ജില്ലയെ പ്രതിനിധീകരിച്ച് കളിക്കും. ജൂനിയേഴ്സ് വിഭാഗത്തിൽ മൂന്നുപേരും സീനിയേഴ്സ് വിഭാഗത്തിലും ഒരാളും പങ്കെടുക്കും. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ് മുർഷിദ്, മുഹമ്മദ് അദ്നാൻ, അമീൽ അബ്ദുള്ള എന്നീ വിദ്യാർത്ഥികൾ ജൂനിയർ വിഭാഗത്തിലും സീനിയേഴ്സ് വിഭാഗത്തിൽ ഇ എസ് ശരത്തിനും സംസ്ഥാന ചാമ്പ്യൻഷിപ്പ് മത്സരത്തിലേയ‍്ക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു. ജില്ലാമത്സരത്തിൽ നമ്മുടെ വിദ്യാലയത്തിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇതുവരെ കളിച്ചമത്സരങ്ങളിലെല്ലാം മികച്ചവിജയം നേടിയ ഇവർ വലിയ ആത്മവിശ്വാസത്തിലാണ് സംസ്ഥാനചാമ്പ്യൻഷിപ്പിലേയ‍്ക്ക് തയ്യാറെടുക്കുന്നത്.