എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 23 ന് എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, അവയുടെ പ്രാധാന്യം, സമൂഹത്തിൽ അവ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ HM അയിഷാബി ടീച്ചർ, SITC ദിനേഷ് മാസ്റ്റർ തുടങ്ങിയവർ വിശദമായി സംസാരിച്ചു. Deputy HM ഹഫ്സത്ത് ടീച്ചർ, അബ്ദുൽ കരീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ലിറ്റിൽകൈറ്റ്സ് എം ടി മാരായ റസീന ടീച്ചർ, വഹീദ ടീച്ചർ, ആദില ടീച്ചർ, രാജേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.ഈ സംരംഭം, സാങ്കേതികവിദ്യയുടെ ലോകത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിന് സഹായകമായി.



