എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/വിവിധ ക്ലബുകളുടെ ഉദ്ഘാടനം

രണ്ടായിരത്തിഇരുപത്തിമൂന്ന്-ഇരുപത്തിനാല് വർഷത്തെ വിവിധ ക്ലബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ജൂൺ പതിനാറാംതീയതി ഉച്ചക്ക് രണ്ടരമണിക്ക് എസ്‍ഡിപിവൈ ബിഎച്ച്എസ് ഹാളിൽ വെച്ച് നടക്കുകയുണ്ടായി.പത്ത് ബി യിലെ അമൻസയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.അധ്യാപകരായ കെ പി മായ,കെ ആർ ലീന എന്നിവർ ആശംസകൾ അർപ്പിച്ചു.ഹൈസ്കൂൾ -യുപി വിഭാഗം കുട്ടികളുടെ നാടൻപാട്ട്,മാപ്പിളപാട്ട് ,ഗണിതഗാനം എന്നിവ ചടങ്ങിനെ ആകർഷകമാക്കി.