രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി : പ്രതീക്ഷകളും - കടമകളും

പരിസ്ഥിതി : പ്രതീക്ഷകളും - കടമകളും

<പരിസ്ഥിതി അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങ ളെക്കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത് . ലോകം മുഴുവനുമുള്ള മാധ്യമങ്ങളിൽ എല്ലാം പരിസ്ഥിതിയെക്കുറിച്ച് പറയാത്ത ഒരു ദിവസം പോലും ഇല്ല . എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി ചെറിയ രീതിയിലുള്ള ഒരു വിഷയം മത്രമായാണ് ലോകം വീക്ഷിക്കുന്നത് . പരിസ്ഥിതിയെ നശിപ്പിക്കാനാണ് ഇന്നത്തെ കാലത്ത് ജനങ്ങൾ ശ്രമിക്കുന്നത്. പാടങ്ങളും, കുളങ്ങളും , തോടുകളും ഒക്കെ നികത്തിയും പിന്നെ കാടുകളും മരങ്ങളും വെട്ടി നശിപ്പിക്കുകയും, കുന്നുകളും, മലകൾ, പാറകളും ഇവയൊക്കെ ഇടിച്ച് നിരപ്പാക്കി അവിടെയൊക്കെ വലിയ വലിയ കെട്ടിടങ്ങൾ പണിതു. കുഴൽ കിണറുകളുടെ അമിതമായ ഉപയോഗവും പിന്നെ വലിയ വ്യവസായശാലകളിൽ നിന്നുമുള്ള പുകമൂലം അന്തരീക്ഷം വിഷമയമാവുകയും ചെയ്യുന്നു. അവിടെ നിന്നും പുഴകളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ജലത്തെ വിഷമയമാക്കുകയും, വാഹനങ്ങളിൽ നിന്നുള്ള പുകയും അന്തരീക്ഷത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷികൾക്ക് ഉപയോഗിക്കുന്ന രാസകീടനാശിനികൾ എന്നിവയെല്ലാം പരിസ്ഥിതിയെ മലിനമാക്കുന്നു. ഇവയൊക്കെ എല്ലാവരും ചർച്ച ചെയ്യുന്ന കാര്യങ്ങളാണ്. പ്രളയവും, ഉരുൾ പൊട്ടലും വന്ന് നമ്മുടെ നാട് നശിക്കുന്നത് തടയാൻ കഴിയാത്തത് ഈകാരണങ്ങൾ കൊണ്ടാണ്. അതിനു വേണ്ടി നമ്മൾ പരിശ്രമിക്കണം. പാടങ്ങളും, പുഴകളും, തോടുകളും നികത്താതിരിക്കുക, മരങ്ങളും, കാടുകളും വെട്ടിനശിപ്പിക്കാതിരിക്കുക, കുന്നുകളും, മലകളും ഇടിച്ചു നിരത്താതിരിക്കുക. കുഴൽകിണറുകളുടെ ഉപയോഗം കഴിയുന്നതും ഒഴിവാക്കുക. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക, ജീവജാലങ്ങളെ കൊന്നൊടുക്കാതിരിക്കുക, രാസകീടനാശിനികൾ ഉപയോഗിക്കാതിരിക്കുക ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി രീതികൾ നടപ്പിലാക്കുക, കഴിയുന്നതും സ്വന്തം വീടുകളിൽ തന്നെ ജൈവകൃഷി രീതികൾ നടത്തിയെടുക്കുക. അതിലൂടെ നമുക്ക് ശരീരത്തിന് ആവശ്യമായ പോഷകാംശങ്ങൾ ലഭിക്കും. ഇപ്പോഴത്തെ കൊറോണക്കാലം നമ്മളെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. ലോക്ഡൗൺകാലം മരങ്ങൾക്കും, പുഴകൾക്കും ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞു. അതിനു കാരണം ഇപ്പോൾ വാഹനത്തിന്റെ പുകയും വ്യവസായശാലകളിൽ നിന്നുമുള്ള പുകയും ഇല്ലാത്തതാണ്. പ്രകൃതിയെ അമ്മയായും, ദേവിയായും ആദരിച്ചാൽ മാത്രമെ നമുക്കൊരു പ്രകൃതി സുന്ദരമായ ഇന്ത്യയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ . അതിന് നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നു പരിശ്രമിക്കണം. ഇപ്പോഴത്തെ കൊറോണക്കാലം ഇനിയൊരിക്കലും വരാതിരിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.


സാന്ദ്രാ രാജീവ്
6 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം