ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ

അനിലക്കുട്ടി അച്ഛന്റെയും അമ്മയുടെയും പുന്നാരക്കുട്ടിയാണ് . മാത്രമല്ല നാട്ടുകാരുടെയും പുന്നാരയ. കൊറോണ വന്നപ്പോൾ അവൾക്കാകെ വിഷമം എന്റെ ചിന്നു വിന്റെ വീട്ടിൽ എന്താവും ഇപ്പോഴവസ്ഥ. അവളുടെ 'അമ്മ വയ്യാതെ കിടക്കുകയല്ലേ. അച്ഛന് വലിയ പണിയൊന്നുമില്ല . അവൾ പാപ്പയോടു പറഞ്ഞു പപ്പാ ചിന്നുവിന്റെ വീട്ടുകാരെ സഹായിക്കേണ്ട .അതിനെന്താ മോളെ ആവാമല്ലോ . നമുക്ക് സഹായിക്കാം .


ഉച്ചകഴിഞ്ഞപ്പോൾ അരിയും പലചരക്കു സാധനങ്ങളും കൂടാതെ കുറെ പച്ചക്കറിയും പഴങ്ങളും കൊണ്ടുവന്നു . കൂടാതെ മറ്റൊരു പായ്ക്കറ്റും ഉണ്ടായിരുന്നു .അനിലക്കുട്ടി ചോദിച്ചു "പപ്പാ ആ കവർ എന്താ " " മോളെ നമ്മൾ ആഹാര സാധനം മാത്രം കൊടുത്താൽ മതിയോ .ഇത് കുറച്ചു മാസ്കുംസനിടയിസറും ഹാൻഡ് വാഷും ഒക്കെയാ . നമ്മൾ ഇത് കൊടുക്കുമ്പോൾ നമുക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണ് വേണം .ആരോഗ്യമായിരിക്കാൻ വേണ്ട ഉപദേശം കൊടുക്കണം എന്തെങ്കിലും അസുഖം തോന്നിയാൽ ആരോഗ്യപ്രവർത്തകർ വിളിക്കാൻ അവരുടെ നമ്പറും കൊടുക്കണം " . എന്റെ പപ്പാ ഞാൻ അതൊക്കെ മറന്നു

ആമിന സുനിൽ
3 ബി എ ബി ടി കെ എൽ പി എസ്‌ കോട്ടയം ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ