പ്രതീക്ഷ.     

കിട്ടും പണമെങ്കിൽ ഇപ്പോൾ മനുഷ്യന്
ദുഷ്ടത കാട്ടുവാനൊട്ടുമേ മിടയില്ല
അംബുരചുംബിയാം ഫ്ലാറ്റുകളൊക്കെയു
ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നു
മണ്ണിലും നദിയിലും ഭൂമിയുടെ മാറിലും
പ്ലാസ്റ്റിക്കുകങ്ങളങ്ങനെ നിർജീവമായി കിടക്കുന്നു.
കുന്നുകളെല്ലാം ഇടിച്ചു നിരപ്പാക്കി
വയലുകളത്രയും മണ്ണിട്ടു മൂടി
കാടായ കാടെല്ലാം വെട്ടിനശിപ്പിച്ച്
ഭൂമിക്ക് ദ്രോഹങ്ങൾ ഓരോന്ന്
ചെയ്യുന്നു മാനവർ!
ലോകമേ തറവാടെന്നാരോ ചൊല്ലിയും
പാടെ മറക്കുന്ന നാമെല്ലാവരും.
ധർമ്മവും സത്യവുമെന്നും പരിപാലിക്കുക
കൂടെ ജാതി-മത വേർതിരി വൊട്ടുമെ വേണ്ട താനും.
നാടിനൊരു പ്രശ്നമുണ്ടാകുന്ന മാത്രയിൽ
നാമെല്ലാവരും ഒന്നെന്നു കാട്ടും
ദുരന്തമുഖത്തു നാം ഒന്നിച്ചു നിൽക്കും
കൈകോർത്തു പ്രതിരോധിക്കുമെന്തിനേയും .
ആ നന്മയും നീതിയും കൂടെപ്പിറപ്പാക്കി
സ്നേഹത്തോടെ കഴിയാം
ഇനിയങ്ങോട്ടും
നന്മയുടെ നല്ലൊരു പുലരിക്ക് വേണ്ടി
നമ്മുക്കൊരുമിച്ച് കൈക്കോർക്കാം
ഇനിയും മരിക്കാത്ത പ്രതീക്ഷ തൻ
ചിറകിലേറി നല്ലൊരു നാളേക്കായ്

പൂജ .ജെ.നായർ
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത