ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ
രോഗപ്രതിരോധം ശുചിത്വത്തിലൂടെ
വർഷം 2003 ലോകത്താകമാനം ശ്വാസകോശ സംബന്ധ രോഗവുമായി നിരവധി പേരെ കൊന്നൊടുക്കിയ വൈറസാണ് സാർസ് വൈറസ്. പതിമൂന്ന് വർഷങ്ങൾക്ക്ശേഷം അതേ കുടുംബത്തിൽ നിന്ന് മറ്റൊരു വൈറസ് മനുഷ്യ ജന്മത്തിന്റെ നാശിനിയായി തിരികെ വന്നു. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31-ന് ലോകത്താദ്യാമായി റിപ്പോർട്ട് ചെയ്ത് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് കൊറോണ കുടുംബത്തിലെ കോവിഡ് -19 ( കൊറോണ വൈറസ് ഡിസീസ് 2019) എന്ന പുതിയ അതിഥി.മനുഷ്യ ജീവിതം നിശ്ചലമാക്കി നിരവധിപേരെ മരണത്തിലക്ക് നയിച്ചിരിക്കുകയാണീ വൈറസ്. ചൈനയിലാദ്യമായി റിപ്പോർട്ട് ചെയ്തയീ വൈറസ് ഏറ്റവുമദികം വിനാശകാരിയായി മാറിയത് ഇറ്റലിയും സ്പെനുമടക്കമ്മുള്ള യുറോപ്യൻ രാജ്യങ്ങളിലാണ്. ഇതിനു, ഇത്തരം രോഗങ്ങളുടെ ആവർത്തനത്തിനും പ്രധാന കാരണം ശുചിത്വയില്ലായിമ തന്നെയാണ്. കോവിഡിനും ഇതുവരെ വാക്സിനുകൾ കണ്ടുപിടിച്ചിട്ടില്ല, ഈ രോഗം പടരുന്നത് വെരുക്, മരപ്പട്ടി തുടങ്ങിയ ജീവികളിൽ നിന്നുമാണ്. ഈ രോഗത്തിനുള്ള വാക്സിന് ശുചിത്വം തന്നെയാണ്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |