ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/മാത്‍സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

ഉരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂലൈ 25 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടന്നു.ക്ലബ്ബ് അംഗങ്ങൾ എല്ലാവരും ഒരുമിച്ച് കൂടുകയും ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിക്കുകയും ചെയ്തു.ഗണിത അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.ഗണിത ക്ലബ്ബിൻറെ ലീഡറായി കുമാരി ശിവന്യയെ തിരഞ്ഞെടുത്തു.ക്ലബ്ബിലെ അംഗമായ മാസ്റ്റർ അഭിനവ് ഏവർക്കും നന്ദി പറഞ്ഞു.

എല്ലാ വ്യാഴാഴ്ച കളിലും ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു ചേരണം എന്നും ഓരോ മാസത്തിലും ഓരോ പ്രവർത്തനം വീതം ഏറ്റെടുക്കണമെന്നും തീരുമാനിച്ചു.

ആഗസ്റ്റ് :നമ്പർ ചാർട്ട് ജൂലൈ മാസം അവസാനം കൊടുത്ത പ്രവർത്തനങ്ങൾ ഓഗസ്റ്റ് മാസത്തിൽ കുട്ടികൾ ചെയ്തു .കൃഷ്ണ 5 ബി, ജയകൃഷ്ണൻ 6 ബി എന്നിവർ വളരെ നന്നായി നമ്പർ ചാർട്ട് വരക്കുകയും അടുത്ത മാത്സ് ക്ലബ്ബിൽ അവതരിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്

സെപ്റ്റംബർ മാസം നടത്തിയ പ്രവർത്തനം ജോമട്രിക്കൽ ചാർട്ട് ആണ് .ജോമട്രിക്കൽ ചാർട്ട് വരക്കേണ്ടതിന്റെ വീഡിയോസ് , യൂട്യൂബ് ലിങ്ക് എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. .എന്താണ് ജോമട്രിക്കൽ ചാർട്ട് എന്നും എങ്ങനെയാണ് വരക്കേണ്ടത് എന്നും ജോമട്രിക്കൽ ചാർട്ട് മോഡലും മാത്‌സ് ക്ലബ്ബിൽ അധ്യാപിക അവതരിപ്പിച്ച ശേഷം കുട്ടികളോട് ഇതുപോലുള്ള ചാർട്ട് വരയ്ക്കാനാവശ്യപ്പെട്ടു. ശിവന്യ , ആദി കേശവ് എന്നിവർ വളരെ നല്ല രീതിയിൽ ജോമട്രിക്കൽ ചാർട്ട് വരച്ചു കൊണ്ടുവന്ന് ക്ലബ്ബിൽ അവതരിപ്പിച്ചു.

ജനുവരി : പസിൽസ്

ജനുവരി മാസത്തിലേക്ക് മാത്‌സ് ക്ലബ്ബിൽ നൽകിയ പ്രവർത്തനം പസിൽസ് ആണ് . അഭിനവ് , 6 എ, വളരെ നല്ലൊരു പസ്സിൽ ഉണ്ടാക്കി കൊണ്ടുവരികയും അത് അവതരിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ചെയ്തു നോക്കാനുള്ള അവസരം നൽകി. അധ്യാപിക അതിന്റെ വിശദീകരണം നൽകി