ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം
തിരികെ സ്‌കൂളിലേക്ക്
തിരികെ സ്‌കൂളിലേക്ക്
സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ

തിരികെ സ്‌കൂളിലേക്ക്

ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ പ്രവേശനോത്സവം രണ്ടു ഘട്ടങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.  ആകെയുള്ള 250 കുട്ടികളിൽ 125 കുട്ടികളാണ് ആദ്യ ദിനം വിദ്യാലയത്തിലെത്തിയത്. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

കെ.ആർ ഹേമലത, മാനേജർ എ.പി പി കുഞ്ഞമ്മദ്, കെ.എം അജിത്ത് കുമാർ, രമ്യ രാജു പ്രവേശനോത്സവ സന്ദേശം നൽകി. വിനയൻ പിലിക്കോട്, ബാലചന്ദ്രൻ പി കുട്ടിപ്പാട്ടുകൾ പാടി. രണ്ടാം ഘട്ടത്തിലെത്തിയ കുട്ടികൾക്കായി ഒരുക്കിയ പ്രവേശനോത്സവത്തിൽ  ഉമേഷ്  ചെറുവത്തൂർ മാജിക് അവതരിപ്പിച്ചു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി സനൽഷാ  കുട്ടികൾക്ക് മുന്നിൽ കഥ അവതരിപ്പിച്ചു. വിനയൻ പിലിക്കോട് കുട്ടിപ്പാട്ടുകൾ പാടി. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം രേഷ്ന, സ്കൂൾ മാനേജർ എ പി. പി കുഞ്ഞഹമ്മദ്, കെ.ആർ ഹേമലത, പി ബാലചന്ദ്രൻ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും നൽകി

സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ