ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/തിരികെ വിദ്യാലയത്തിലേക്ക് 21

പ്രവേശനോത്സവം 2022-23

 
 
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്. 
    പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ സ്വാഗത ഭാഷണത്തിലൂടെ പരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടിക്ക് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് PTA  പ്രസിഡണ്ട് ശ്രീ .പി . ലത്തീഫ്അ വർകളാണ്. ഓർഫനേജ് ജോയിൻ സെക്രട്ടറി മുഹമ്മദ് ഷാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ഭാഷണത്തിനു ശേഷംWOUP SCHOOL നിർമ്മിച്ച            പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിക്കുകയും തുടർന്ന് അതിൻറെ സി.ഡി പ്രകാശനം നടത്തുകയും ചെയ്തു. അറബിക് സംസ്കൃതം, സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് യഥാക്രമം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.പ്രവേശനോത്സവ ഗാനം രചിച്ച അബൂ താഹിർ  സാറിനും വരികൾക്ക് ഈണം നൽകിയ സാബു സേവ്യർ സാറിനും പൊന്നാട അണീച്ചു  കൊണ്ട് അഡ്മിനിസ്ട്രേറ്റർ അസീസ് സാർ , വാർഡ് മെമ്പർ ആയിഷ കാരിങ്ങൽ എന്നിവർ ആദരിച്ചു