നിസ്സഹായമാം ദീനശ-
യ്യയിൽ രുക്കാനുഭൂതി മാ-
റ്റുമൊരീപ്പീയൂഷം നൽകു-
മൊരപരിമിതൻ,ജീവിത -
സൗഷ്ഠവസൗരഭം അഭീ -
ഷ്ഠഭുജങ്ങളാൽ നീട്ടയല്ലേ
അർത്ഥസൂചിക
ശയ്യ - കിടക്ക.
രുക്ക് - വേദന.
അനുഭൂതി -അനുഭവം.
പീയൂഷം - അമൃതം,തേൻ, മധു.
സൗഷ്ഠവം - സൗന്ദര്യം.
സൗരഭം -സുഗന്ധം.
അഭീഷ്ഠഭുജം -സ്നേഹ-ഹസ്തം.