ജി.എൽ.പി.എസ് കുന്നൻകാട്ടുപതി/Say No To Drugs Campaign
ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം
യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ കേരള സർക്കാരിന്റെ ലഹരിക്കെതിരെ നവ കേരള മുന്നേറ്റം എന്ന ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം 2002 ഒക്ടോബർ 6 രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ പദ്ധതി സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ ക്കും അധ്യാപകർക്കും തൽസമയം കാണുന്നതിനുള്ള സൗകര്യം സ്കൂളിൽ ഒരുക്കുകയും ചെയ്തു.
സ്കൂൾതല ഉദ്ഘാടനം, ജനജാഗ്രത സമിതി രൂപീകരണം
സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം സ്കൂൾ തല ഉദ്ഘാടനം സംഘടിപ്പിക്കുകയും ജനപ്രതിനിധി ,പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ, പോലീസ്, സ്കൂൾ പരിസരത്തെ ഓട്ടോ ഡ്രൈവർമാരുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി സ്കൂൾതല ലഹരിവിരുദ്ധ ജാഗ്രത സമിതി രൂപീകരിക്കുകയും ചെയ്തു
സ്കൂൾതല ജനജാഗ്രത സമിതി
അധ്യക്ഷൻ - ശശിധരൻ (പി ടി എ പ്രസിഡന്റ് )
ചെയർമാൻ - കുമാരിലത (പ്രധാനാധ്യാപിക )
അംഗങ്ങൾ -
ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി 2022 ഒക്ടോബർ 10 ന് മൂന്ന്,നാലു ക്ലാസ്സുകളിലെ വിദ്യാത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുകയും മികച്ച പോസ്റ്റർ തയ്യാറാക്കിയ വിദ്യാത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
ബോധവത്ക്കരണ ക്ലാസ്
ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികക്കും രക്ഷിതാക്കൾക്കും മനസിലാക്കി കൊടുക്കുന്നതിനായി ചിറ്റൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ 17-10-22ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ശ്രീ.യേശുദാസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ ചിറ്റൂർ )അവർകൾ ക്ലാസ്സിന് നേതൃത്വം നൽകുകയും ചെയ്തു.
എന്താണ് ആരോഗ്യം,ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം ശീലങ്ങളാണ് പാലിക്കേണ്ടത്. ലഹരിയുടെ ദോഷഫലങ്ങൾ,ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ശാരീരിക ,മാനസിക,സാമ്പത്തിക,സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ക്ലാസിൽ ലളിതമായി വിശദീകരിച്ചു. കൂടാതെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും,അറിയിക്കേണ്ട യോദ്ധാവ് എന്ന പരിപാടിയെ കുറിച്ചും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ലഹരിവിരുദ്ധ ദീപം തെളിയിച്ച് കുരുന്നുകൾ
ലഹരിവിമുക്ത കേരളം സന്ദേശറാലി
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 29-10-2022 ന് കുട്ടികളും അധ്യാപകരും ഉൾപ്പെട്ട ഒരു ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും ബോധവൽക്കരണ വാചകങ്ങളും ഉൾപ്പെട്ട ഘോഷയാത്രയിൽ പിടിഎ പ്രതിനിധികളും പങ്കെടുത്തു. ഘോഷയാത്രയ്ക്ക് ശേഷം ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ലഹരിവിമുക്ത കേരളം പ്രതിരോധ മനുഷ്യചങ്ങല
ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനത്തിന്റെ സമാപന ദിവസമായ നവംബർ ഒന്നിന് കുട്ടികൾ അധ്യാപകർ രക്ഷകർത്താക്കൾ എന്നിവരെ പങ്കെടുപ്പിച്ചു ലഹരി വിരുദ്ധ ശൃംഖല രൂപീകരിക്കുകയും കൂടാതെ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കൈക്കൊള്ളുകയും ചെയ്തു.