എച്ച് എഫ് എൽ പി എസ് പുത്തൻചിറ/Say No To Drugs Campaign
ലഹരിമുക്തകേരളം നല്ല നാളെക്കായി വിദ്യാലയത്തിൽ ഒക്ടോബർ ആറാം തിയതി രാവിലെ പത്തുമണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിനിംഗ് സംസ്‌ഥാനതല ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ നിർവഹിക്കുന്നതും ഉദ്‌ഘാടന പ്രസംഗവും കാണുന്നതിന് അവസരം നൽകി .വാർഡ് മെമ്പർ ശ്രീമതി .ജിസ്‌മി സോണി , ഹെഡ് മിസ്ട്രസ്
സിസ്റ്റർ പ്രസന്ന ജോസ് ,പി .ടി . എ പ്രസിഡന്റ് ശ്രീ എം പി സോണി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ഹുസ്ന റഷീദ് എന്നിവർ സന്ദേശം നൽകി . .സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി .പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി .പ്ലക്കാർഡുകൾ. ലഹരി വിരുദ്ധ മുദ്ര വാക്യങ്ങൾ ഫ്ലാഷ് മൊബ് എന്നിവ റാലിക്ക് മാറ്റു കൂട്ടി .ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ബി ആർ സി തലത്തിൽ അധ്യാപകർ സെപ്റ്റംബർ 27 ,28 തീയതികളിൽ ശാക്തീകരണ പരിപാടിയിൽ പങ്കെടുത്തു .ലഹരി വിമുക്ത കേരളം ലക്ഷ്യമാക്കി കുട്ടികൾക്ക് ഒക്ടോബർ 6 ന് ഏകദിന ശിൽപ്പശാല നടത്തുകയുണ്ടായി .ആരോഗ്യ ശീലങ്ങൾ നിയമ പിന്തുണ സംവിധാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി വിഡിയോകളും നല്ല സന്ദേശങ്ങളും കുട്ടികൾക്ക് നൽകി .ഒക്ടോബർ 7 ന് രക്ഷിതാക്കൾക്ക് അധ്യാപകരുടെ നേതൃത്ത്വത്തിൽ ശില്പശാല നടത്തി .ഒക്ടോബർ 24 ദീപാവലി ദിനത്തിൽ ലഹരിക്കെതിരെ കുഞ്ഞുങ്ങൾ തങ്ങളുടെ ഭവനങ്ങളിൽ ലഹരിക്കെതിരെ ദീപങ്ങൾ കൊളുത്തി വ്യത്യസ്ഥ രീതിയിൽ ദീപാവലി ആഘോഷിച്ചു
ഒക്ടോബർ 25 ക്ലാസ്സ് തലത്തിൽ ലഹരി വിരുദ്ധ പ്രസംഗങ്ങൾ നടത്തി .ഒക്ടോബർ 28 ന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
മുഹമ്മദ് റാഫി എം പി (സ്റ്റേറ്റ് ജെന.സെക്രെട്ടറി VDAI ,Rtd.Sub Inspecter of police) ക്ലാസ് നയിച്ചു .ഒക്ടോബർ 28 ന് ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത ഒരു കുട്ടി എല്ലാ ക്ലാസ്സിലും ലഹരിവിരുദ്ധ പ്രസംഗം അവതരിപ്പിച്ചു .നവംബർ 1 കേരളപ്പിറവി ദിനത്തിൽ പുത്തൻചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ കുട്ടി ശൃംഖല നടത്തുകയും ഇതിനോടനുബന്ധിച്ച് ഫ്ലാഷ് മൊബ് ,mime ലഹരി വിരുദ്ധ പ്രസംഗങ്ങൾ നിരത്തിൽ അവതരിപ്പിച്ചു .കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു .