ജി.യു.പി.എസ്. ചാത്തമംഗലം/Say No To Drugs Campaign
കുട്ടികളിലെയും മുതിർന്നവരിലെയും ലഹരി ഉപയോഗം പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനായി കേരളാ ഗവൺമെൻ്റ് രൂപം നൽകുന്ന പദ്ധതിയാണ് ലഹരി വിമുക്ത കേരളം. പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്,വിദ്യാഭ്യാസ വകുപ്പ്, ആൻ്റി നർക്കോട്ടിക് സെൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ തലങ്ങളിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിൻ്റെ പ്രാരംഭ നടപടിയെന്ന നിലയ്ക്ക് സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും ലഹരി വിരുദ്ധ ക്യാമ്പെയിനിൻ്റെ ക്ലാസ്സുകൾ നൽകുകയുണ്ടായി. ഈ ക്ളാസ്സ് സെപ്റ്റംബർ 26,27,28 തിയ്യതികളിലായാണ് നടന്നത്, നമ്മുടെ സ്കൂളിൽ നിന്നും എല്ലാ അധ്യാപകരും ക്ളാസ്സിൽ പങ്കെടുത്തു.
ഒക്ടോബർ ആറിന് മുഖ്യമന്ത്രിയുടെ ലഹരിവിമുക്ത കേരളം പദ്ധതി ഉദ്ഘാടനം ഓൺലൈൻ ആയി കുട്ടികൾക്ക് കാണുവാനുള്ള അവസരം ഒരുക്കി. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം കാണുവാനും അവസരം ഒരുക്കി.
ഒക്ടോബർ 6 ന് സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ വശങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.
കൂടാതെ അദ്ധ്യാപകർ അവരുടെ ക്ലാസ്സുകളിൽ കുട്ടികൾക്ക് ലഹരിയുടെ മോശം വശങ്ങൾ വിവരിച്ച് നൽകി.
ഒക്ടോബർ 17ന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
ഒക്ടോബർ 18 ന് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ച് കൊണ്ട് കുട്ടികൾ ലഹരിക്കെതിരെ വാചകങ്ങൾ എഴുതി.
ഒക്ടോബർ 19 ന് രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ 6,7 ക്ലാസ്സുകളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ് ബാബു സർ നൽകി.
ഒക്ടോബർ 24 ന് ലഹരി വിരുദ്ധ ദീപം തെളിയിച്ച് കുട്ടികൾ, കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ സ്കൂൾ WhatsApp ഗ്രൂപ്പിലേക്ക് അയച്ച് നൽകി.
ഒക്ടോബർ 27 ന് ലഹരിക്കെതിരെ പ്ലക്കാർഡുകളും ബാനറും കയ്യിലേന്തി ബാഡ്ജും ധരിച്ച് കുട്ടികൾ കാൽനടയായും സൈക്കിളിലും ആയി റാലി നടത്തുകയും തുടർന്ന് പേഴുംപാറ ജംഗ്ഷനിൽ ഫ്ലാഷ്‌മോബ് പരിപാടി നടത്തുകയും ചെയ്തു. ഇതിൽ എക്സൈസ് വകുപ്പിൽ നിന്നും പോലീസ് വകുപ്പിൽ നിന്നും ഉള്ള ഉദ്യോഗസ്ഥർ പങ്കാളികളായി. പരിപാടി ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഉഷാ രവീന്ദ്രൻ
നിർവ്വഹിച്ചു.
നവംബർ ഒന്നിന് സ്കൂളിലെ കുട്ടികൾ സ്കൂളിന് മുന്നിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല ഒരുക്കി.കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും മുദ്രാവാക്യങ്ങളും ചൊല്ലി കൊടുക്കുകയും, കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.




