ജി.എൽ.പി.എസ്.പരുതൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിമുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്നുവരുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ  സ്കൂൾ തല ഉദ്ഘാടനം പരുതൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഒക്ടോബർ 6 നു രാവിലെ 10 മണിക്ക് നടന്നു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സസ്ഥാനതലത്തിൽ  നടത്തിയ പ്രസംഗം കൈറ്റ് വിക്‌ടേഴ്സ് ചാനലിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ തല  ഉദ്ഘാടന പരിപാടി നടന്നു.എസ് എം സി അംഗം ശ്രീ കുഞ്ഞൻ അധ്യക്ഷത വഹിച്ച യോഗത്തിൽ , ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ  എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി ശാന്ത ടീച്ചർ ആണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. എം  പി ടി .എ പ്രസിഡന്റ് ശ്രീമതി  ലിജിത, മുൻ അദ്ധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. പള്ളിപ്പുറം ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ പ്രസാദ് സർ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കളോട് സംവദിച്ചു. കുട്ടികൾകളിൽ എങ്ങനെയാണു ലഹരി എത്തുന്നതെന്നും , നമ്മൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിയും മൊബൈൽ ഫോണും തമ്മിലുള്ള ബന്ധവും അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അദ്ധ്യാപിക ലക്ഷ്മി ടീച്ചർ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

  പരിപാടിയുടെ ഭാഗമായി " ജനജാഗ്രതസമിതി " രൂപീകരണവും നടന്നു. പി ടി എ പ്രസിഡന്റ് പ്രതീഷ് ചന്ദ്രൻ അദ്ധ്യക്ഷനും ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല  ടീച്ചർ കൺവീനറുമായി ജനജാഗ്രത സമിതി രൂപീകരിച്ചു . ബോധവകരണപരിപാടികളുടെ തുടർച്ച എന്ന നിലയിൽ വിവിധ പരിപാടികൾ നടത്തുന്നതിനും തീരുമാനിച്ചു. ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുന്നതിനും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു  കൂടി പോസ്റ്ററുകൾ നിർമിക്കുന്നതിനും സ്കിറ്, റോൾ പ്ലേ എന്നിവ അവതരിപ്പിക്കുന്നതിനും എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി ബോധവത്കരണ റാലി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു .

ദീപപ്രോജ്വലനം

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി  സംസ്ഥാന സർക്കാരിന്റെ  നിർദേശ പ്രകാരം ഒക്ടോബർ  തിങ്കളാഴ്ച ഒന്നു മുതൽ നാലു വരെ ക്ലാസ്സിലെ എല്ലാ കുട്ടികളും വീടുകളിൽ ദീപം കൊളുത്തി . കുഞ്ഞു മനസ്സുകളിൽ ലഹരി എന്ന വിപത്ത് ഉടലെടുക്കരുതേ എന്ന പ്രാർത്ഥനയോടെ ഓരോ തിരിനാളവും സമൂഹത്തിനു വേണ്ടി സമർപ്പിച്ചു. ലഹരിക്കടിമപെട്ടവർ എത്രയും വേഗം അതിൽ നിന്നും മുക്തി നേടി  ജീവിതത്തിലേക്ക് തിരിച്ചു വരണേ എന്നും പ്രതിജ്ഞ ചെയ്തു.