എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ചിങ്ങം 1 കർഷകദിനം
=ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം =.....
സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പിറന്നു. തിരുവോണത്തിൻറെ പൂവിളികൾക്കായുള്ള കാത്തിരിപ്പാണ് ഇനി. ചിങ്ങം 17നാണ് അത്തം.27ന് തിരുവോണം.പ്രതീക്ഷകളുടെയും ആനന്ദത്തിൻറെയും കാലമായ ചിങ്ങ പുതുവർഷം, ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങൾക്ക് കാതോർക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം. കൃഷി വകുപ്പ് ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുകയാണ്. ചിലർ ജൈവദിനമായി ആഘോഷിക്കുന്നു.ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളാണ് ചിങ്ങത്തിൻറെ നിറപ്പകിട്ട്. കർക്കിടകം പടിയിറങ്ങുന്ന ആഗസ്റ്റ് 16 നു കേരളീയർ വീടും പരിസരവും വൃത്തിയാക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കൻ ഒരുങ്ങി.രാമായണ മാസത്തിൻറെ സമാപന ദിവസമായിരുന്നു ശനിയാഴ്ച.കർക്കിടകത്തിലെ തിരുവോണമായ പിള്ളെരോണവും ഇന്നലെ ആയിരുന്നുചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളിൽ ഞായറാഴ്ച പ്രത്യേക പൂജ നടന്നു.മലയാളികൾ പുതുവർഷത്തെ വരവേൽക്കാൻ രവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി.ച്ഛിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും,വാമനാവതാര വിജയദിനമായ ഓണവും ഇതേ മാസത്തിലാണ്ചിങ്ങമെത്തിയ തോടെ കേരളത്തിലെ വിപണികൾ സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാർക്ക് ചാകരക്കാലമാണ്. നമ്മുടെ സ്ക്കൂളിലും കർഷകദിനവും മലയാളഭാഷാമാസാരംഭ ദിനവും ആഘോഷിച്ചു. കുാർഷികവിളകളുടെ പ്രദർശനവും വിപണനമേളയും നടന്നു. എല്ലാവരും പങ്കെടുത്തു...