ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12036-ലിറ്റിൽകൈറ്റ്സ്
Little Kites Registration board
സ്കൂൾ കോഡ്12036
യൂണിറ്റ് നമ്പർLK/12036/2018
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹോസ്ദുർഗ്ഗ്
ലീഡർഅഭിജിത്ത്.കെ
ഡെപ്യൂട്ടി ലീഡർശ്രേയ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിറജുദ്ദീൻ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ.എം.വി
അവസാനം തിരുത്തിയത്
09-01-202412036


ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK12036/2018 GCS GHSS ഇളംബച്ചി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപീകരിച്ചു.2017-18 വർഷത്തെ ഏട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.21 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റർ : പി.കെ.സിറാജുദ്ദീൻ കൈറ്റ് മിസ്ടസ്: ദീപ.എം.വി

 ലിറ്റിൽ കൈറ്റ്സ് : കൊച്ചു കമ്പ്യൂട്ടർ വിദഗ്ദ്ധർ 
     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ പാതയിലാണ്.ക്ലാസ് മുറികൾ ലോകോത്തര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളായി മാറിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ആദ്യ ഘട്ടത്തിൽ എട്ടു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായി മാറിക്കഴിഞ്ഞു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം അക്കാദമിക് നിലവാരവും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.ഈ കാഴ്ചപ്പാടോടു കൂടി വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ നിപുണരാക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ സഹകരണത്തോടെ നടപ്പിൽ വരുത്തിയ വിദ്യാർത്ഥി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് .
        എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക.ഇതിന്റെ ആദ്യ ബാച്ച് തെരഞ്ഞെടുപ്പ് 2018 ജനുവരിയിൽ നടന്നു.തുടർന്ന് ഒമ്പതാം ക്ലാസ്സിൽ അനിമേഷൻ,ഗെയിം നിർമാണം,മൊബൈൽ ആപ് ,റോബോട്ടിക്സ് ,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ ഈ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു കൊണ്ടിരിക്കുകയാണ്.
       ഈ പദ്ധതി പ്രകാരം GHSS സൗത്ത് തൃക്കരിപ്പൂരിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 

(Unit No. LK/12036/2018) പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർത്ഥികളാണ് യുണിറ്റിലുള്ളത്.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച 6 വിദ്യാർത്ഥികൾ സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. 2 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്യാമറ & എഡിറ്റിംഗ് പരിശീലനവും ലഭിച്ചു. പി.കെ.സിറാജുദീൻ കൈറ്റ് മാസ്റ്ററായും ദീപ.എം.വി കൈറ്റ് മിസ്‌ട്രെസ്സായും യൂണിറ്റിന് നേതൃത്വം നൽകുന്നു.

പുതിയ ബാച്ചിന്റെ തെരഞ്ഞെടുപ്പ്

        2019-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അഭിരുചി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ 20 വിദ്യാർത്ഥികൾക്കാണ് അംഗത്വം ലഭിച്ചത്.

ഡിജിറ്റൽ പൂക്കളം 2019

2019 ലെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ